India
ട്വൻറി 20: ഇന്ത്യയുടെ എതിരാളികള്‍ ആരെന്ന് ഇന്നറിയാം
Last updated on Jul 16, 2021, 11:30 am


Highlights
കൊവിഡ് പശ്ചാത്തലത്തിൽ ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്
ട്വൻറി 20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ എതിരാളികൾ ആരെന്ന് ഇന്നറിയാം. ലോകകപ്പ് ഗ്രൂപ്പ് ക്രമം ഇന്ന് വൈകിട്ട് 3.30ന് ഐസിസി പ്രഖ്യാപിക്കും. എന്നാൽ മത്സരക്രമം അടുത്തയാഴ്ച മാത്രമേ പുറത്തുവിടൂ എന്നാണ് സൂചന. നറുക്കെടുപ്പിൽ ഐസിസി ഉന്നതരും ബിസിസിഐ പ്രസിഡൻറ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും പങ്കെടുക്കും.
കൊവിഡ് പശ്ചാത്തലത്തിൽ ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. നാല് വേദികളിലായാവും മത്സരങ്ങൾ. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെ തുടർന്നാണ് ലോകകപ്പ് അറേബ്യൻ മണ്ണിലേക്ക് മാറ്റിയത്.
2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്ന പ്രത്യേകതയുണ്ട്. അന്ന് ഇംഗ്ലണ്ടിനെ തോൽപിച്ച് വിൻഡീസ് കിരീടം ചൂടിയിരുന്നു. ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങൾക്കും വേദിയാവുന്നതിനാൽ ഇന്ത്യൻ ടീമും മറ്റ് ടീമുകളിലെ താരങ്ങളും സെപ്റ്റംബറോടെ യുഎഇയിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
ടി20 ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പാകും ഐപിഎൽ അവസാനിക്കുക. നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിലാണ് വിരാട് കോലി നയിക്കുന്ന ഇന്ത്യൻ സീനിയർ ടീം. മാഞ്ചസ്റ്ററിൽ സെപ്റ്റംബർ 10 മുതൽ 14 വരെയാണ് അവസാന ടെസ്റ്റ്.


