India
image_print

ഡാനിഷ് സിദ്ദിഖിയെ താലിബാന്‍ കൊന്നതെന്ന് വെളിപ്പെടുത്തല്‍

Written by

webtngi1

ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ധീഖിയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍. സിദ്ദിഖിയുടെ മരണം അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും താലിബാന്‍ ആക്രമിച്ചു പിടികൂടി ക്രൂരമായി കൊലപ്പെടുത്തിയതാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. സിദ്ദിഖിയെന്ന് അറിഞ്ഞ് ഉറപ്പ് വരുത്തിയ ശേഷം പിടികൂടി ക്രൂരമായി കൊല ചെയ്യുകയായിരുന്നുവെന്ന് വാഷിങ്ടണ്‍ എക്‌സാമിനറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

 

അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ പകര്‍ത്തുന്നതിനായാണ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിലെത്തിയത്.ജൂലൈ 16 ന് സൈന്യത്തോടൊപ്പം കാണ്ഡഹാറിലെ പ്രശ്‌നബാധിത മേഖലയിലേക്ക് സിദ്ദിഖിയും പോയിരുന്നു. പെട്ടെന്നുണ്ടായ താലിബാന്‍ ആക്രമണത്തില്‍ പരുക്കേറ്റ സിദ്ദിഖിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിനായി അടുത്തുള്ള മോസ്‌കിലേക്ക് സൈന്യം മാറ്റി. സിദ്ദിഖി മോസ്‌കിലുണ്ടെന്നറിഞ്ഞ താലിബാന്‍കാര്‍ സ്ഥലത്തെത്തി ജീവനോടെ പിടികൂടുകയും മാധ്യമപ്രവര്‍ത്തകനാണെന്ന് ഉറപ്പ് വരുത്തിയ ശേഷം വധിക്കുകയുമായിരുന്നു.

 

സിദ്ദിഖിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒപ്പമുണ്ടായിരുന്ന അഫ്ഗാന്‍ സൈനികരും കൊല്ലപ്പെട്ടു. തലയ്ക്ക് അടിച്ച് ക്രൂരമായി മര്‍ദ്ദിച്ചും വെടിയേറ്റ് തുളഞ്ഞ നിലയിലുമാണ് സിദ്ദിഖിയുടെ ശരീരമെന്ന് ചിത്രങ്ങള്‍ പരിശോധിച്ച മാധ്യമപ്രവര്‍ത്തകന്‍ വെളിപ്പെടുത്തി.

മാധ്യമ പ്രവര്‍ത്തകന്‍ ആണെന്ന് അറിയാതെയാണ് ഡാനിഷ് ഉള്‍പ്പെട്ട അഫ്ഗാന്‍ സേനയ്‌ക്കെതിരെ വെടിയുതിര്‍ത്തതെന്നും ഡാനിഷിന്റെ മരണത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നായിരുന്നു താലിബാന്‍ നല്‍കിയ വിശദീകരണം.

Leave a Reply

Your email address will not be published.