India
image_print

ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റുകളും ജൂലൈ 19 മുതല്‍ പുനരാരംഭിക്കും

Written by

webtngi1

Highlights

കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായി പാലിച്ചു കൊണ്ടു വേണം ടെസ്റ്റും പരിശീലനവും നടത്തേണ്ടത്

സംസ്ഥാനത്ത് ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റുകളും ജൂലൈ 19 മുതല്‍ പുനരാരംഭിക്കുന്നതിന് അനുമതി. നിര്‍ത്തിവെച്ച ഡ്രൈവിംഗ് ടെസ്റ്റുകളും, ഡ്രൈവിംഗ് പരിശീലനവും പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജുവാണ് വ്യക്തമാക്കിയത്.കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായി പാലിച്ചു കൊണ്ടു വേണം ടെസ്റ്റും പരിശീലനവും നടത്തേണ്ടത്.

പരിശീലന വാഹനത്തില്‍ ഇന്‍സ്ട്രക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കുകയുള്ളൂ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്ന് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.