India
image_print

തട്ടിപ്പിന് പുതുരീതി; സമ്മാന കാര്‍ഡ് ചുരണ്ടിയാലും പണം പോകും

Written by

webtngi1

പുതിയ തട്ടിപ്പുമായി വ്യാജ സംഘങ്ങള്‍. പണമിടപാട് ആപ്പില്‍ സമ്മാനമായി ലഭിച്ച സ്‌ക്രാച്ച് കാര്‍ഡ് ചുരണ്ടിയപ്പോള്‍ കണ്ണൂര്‍ സ്വദേശിക്ക് അക്കൗണ്ടിലെ പണമാണ് നഷ്ടമായത്. കണ്ണൂര്‍ മുഴുപ്പിലങ്ങാടി സ്വദേശിയും കാസര്‍ഗോഡ് അഗ്‌നി രക്ഷാ നിലയത്തിന് ഉദ്യോഗസ്ഥനുമായ ലിമ്‌നിത്ത് മോഹനാണ് പണം നഷ്ടമായത്. ഇദ്ദേഹം ഉപയോഗിക്കുന്ന ഓണ്‍ലൈന്‍ പണമിടപാട് ആപ്പ് വഴി നിങ്ങള്‍ ഒരു സ്‌ക്രാച്ച് കാര്‍ഡിന് അര്‍ഹനായി എന്ന മെസ്സേജ് ആയിരുന്നു ആദ്യം വന്നത്. ഇത് തുറന്ന് സ്‌ക്രാച്ച് കാര്‍ഡ് ചുരണ്ടിയപ്പോള്‍ 4993 രൂപ സമ്മാനം ലഭിച്ചതായും ഫോണില്‍ കാണിച്ചു. സംശയം തോന്നി ഇടപാട് അവസാനിപ്പിക്കാന്‍ തുടങ്ങിയപ്പോഴേക്കും മറ്റൊരു ലിങ്കിലേക്ക് പോവുകയും അക്കൗണ്ടില്‍ നിന്നും 4993 രൂപ നഷ്ടപ്പെട്ടതായും ആപ്പിള്‍ സന്ദേശം എത്തുകയും ചെയ്തു.

പണമിടപാട് രേഖയില്‍ അഭിഷേക് എന്ന പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം അയച്ചു കൊടുത്തതെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ പണം നഷ്ടപ്പെടുന്നതിന് മുമ്പ് രഹസ്യ നമ്പറോ ഒടിപിയോ ഒന്നും തന്നെ ആവശ്യപ്പെട്ടിടുമില്ല.കബളിപ്പിക്കപ്പെട്ടത് അറിഞ്ഞതോടെ സൈബര്‍ സെല്ലിലും എടക്കാട് പോലീസ് സ്റ്റേഷനിലും പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.അതേസമയം വിശദമായ അന്വേഷണത്തിന് ശേഷമേ ഈ തട്ടിപ്പിനെക്കുറിച്ച് അറിയാന്‍ കഴിയുവെന്ന് പോലീസ് വ്യക്തമാക്കി.

 

Leave a Reply

Your email address will not be published.