India
തന്റെ സ്വപ്നങ്ങളെ പിതാവ് കൊന്നുകളഞ്ഞു;പരിപാടി അവതരിപ്പിക്കില്ലെന്ന് ഗായിക ബ്രിട്നി
Last updated on Jul 18, 2021, 9:24 am


പിതാവ് കടിഞ്ഞാണ്‍ പിടിക്കുന്ന കാലത്തോളം ഇനി പരിപാടി അവതരിപ്പിക്കില്ലെന്ന് അമേരിക്കന്‍ ഗായിക സ്പിയേഴ്സ്. 13 വര്‍ഷം മുമ്പ് ഭര്‍ത്താവ് കെവിന് ഫെഡറല്‍ വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം ഉണ്ടായ ചില സംഭവങ്ങള്‍ തുടര്‍ന്നാണ് ബ്രിട്നിയുടെ രക്ഷകര്‍തൃത്വം പിതാവിനെ കോടതി ഏല്‍പ്പിക്കുന്നത്.തന്റെ സ്വപ്നങ്ങളെ പിതാവ് കൊന്നുകളഞ്ഞുവെന്നും പിതാവ് തന്റെ കരിയറിനു മൂക്കുകയറിടുകയാണെന്നുും ഗായിക ആരോപിക്കുന്നു. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയായിരുന്നു പിതാവിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
രക്ഷാകര്‍തൃത്വ നിയമ പ്രകാരം ആറു കോടി ഡോളര്‍ മൂല്യമുള്ള ബ്രിട്നിയുടെ ആസ്തിയുടെ പൂര്‍ണ നിയന്ത്രണം പിതാവ് ജാമി സ്പിയേഴ്സിനാണ്. ഇനിയും വെളിപ്പെടുത്താത്ത മാനസിക പ്രശ്നങ്ങളുടെ പേരിലാണ് കോടതി നടിയുടെ കാര്യങ്ങള്‍ പിതാവിനെ ചുമതലപ്പെടുത്തിയത്. 2018നു ശേഷം ബ്രിട്നി പരിപാടികള്‍ അവതരിപ്പിച്ചിട്ടില്ല.തന്റെ സ്വത്ത് ഒന്നും തനിക്ക് അനുഭവിക്കാന്‍ കഴിയുന്നില്ലെന്നും ഗായിക പറയുന്നു.കേസിലെ വാദം കുറച്ചുനാളുകളായി നടക്കുന്നുണ്ടെങ്കിലും ഇതുവരെയും ഇക്കാര്യത്തില്‍ തീരുമാനമാകാത്തതും ഗായികയെ പ്രോകോപിപ്പിക്കുന്നുണ്ട്.


