India
image_print

‘തല’ എന്ന് എന്നെ ഇനി മുതല്‍ വിളിക്കരുത്- അജിത്

Written by

archanaa chuqwe

തന്നെ ഇനി മുതല്‍ ‘തല’ എന്ന് വിളിക്കരുതെന്ന് നടന്‍ അജിത്.അജിത് കുമാര്‍’ അല്ലെങ്കില്‍ ‘എകെ’ മതിയെന്നാണ് താരം പറയുന്നത്.തമിഴ് സൂപ്പര്‍ സ്റ്റാര്‍ അജിത്തിനെ തല എന്നാണ് തമിഴ്‌നാട്ടില്‍ ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്നത്.2001-ല്‍ പുറത്തിറങ്ങിയ ധീന എന്ന ചിത്രത്തിലാണ് അജിത്തിന് തല എന്ന് പേരിട്ടത്. കഴിഞ്ഞ 20 വര്‍ഷമായി അജിത്തിനെ ആരാധകര്‍ തല എന്നാണ് വിളിക്കുന്നത്.എന്നാല്‍ തന്നെ ഇനി ‘തല’ എന്ന് അഭിസംബോധന ചെയ്യരുതെന്ന് അജിത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. തന്നെ ഇനി തല എന്ന് വിളിക്കരുതെന്ന് മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും അയച്ച തുറന്ന കത്തില്‍ അജിത്ത് അഭ്യര്‍ത്ഥിച്ചു.ഇനി മുതല്‍ ‘തല’ എന്നല്ല ‘അജിത് കുമാര്‍’ എന്നോ ‘എകെ’ എന്നോ മാത്രമേ പരാമര്‍ശിക്കാവൂ എന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പി.ആര്‍.ഒ.സുരേഷ് ചന്ദ്രയുടെ ട്വിറ്ററിലൂടെയാണ് അജിത്ത് ഇക്കാര്യം എല്ലാവരെയും അറിയിച്ചത്.

തല എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന താരത്തിന്റെ പുതിയ ചിത്രമായ ‘വലിമൈ’യ്ക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. അജിത്ത് നായകനായ വലിമൈ 2022 പൊങ്കലിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത് കുമാര്‍ എത്തുന്നത്.എച്ച് വിനോദാണ് വലിമൈ സംവിധാനം ചെയ്യുന്നത്. ബോണി കപൂര്‍ നിര്‍മ്മിച്ച വലിമൈയില്‍ ബോളിവുഡ് താരങ്ങളായ ഹുമ ഖുറേഷി, കാര്‍ത്തികേയന്‍ ഗുമ്മകൊണ്ട, പേളി മാണി, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *