India
image_print

താരിഖ് അന്‍വറിന് അതൃപ്തി; നേതാക്കളുമായുള്ള കൂടിക്കാഴ്ച മാറ്റി

Written by

askshiyas

കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ അതൃപ്തി അറിയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച അദ്ദേഹം വിഎം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചു. ഇന്ന് ആറു മണിക്കായിരുന്ന കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ജനറല്‍ സെക്രട്ടറി തന്നെ കൂടിക്കാഴ്ച മാറ്റിവെക്കുകയായിരുന്നു എന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം.

അതേസമയം, കേരളത്തിലെ പുതിയ നേതൃത്വത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതാണെന്നും നേതാക്കളെ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാന്‍ സാധിക്കണമെന്ന് കെപിസിസിയോട് താരീഖ് അന്‍വര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കെപിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കെപിസിസി മുന്‍ അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി എം സുധീരന്‍ കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ നിന്ന് രാജിവച്ചത്. കടുത്ത അതൃപ്തിയെ തുടര്‍ന്നാണ് സുധീരന്റെ രാജി. സുധീരനെ അനുനയിപ്പിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് സാധിച്ചിട്ടില്ല.

 

Leave a Reply

Your email address will not be published.