India
തിരഞ്ഞടുപ്പിനായി കേന്ദ്രം നൽകിയ ഫണ്ടിലും ക്രമക്കേട്;ബി.ജെ.പി.യില്‍ വിവാദം
Last updated on Jun 06, 2021, 1:42 pm


തിരഞ്ഞടുപ്പിനായി കേന്ദ്രം നൽകിയ വൻതുകയെച്ചൊല്ലി
ബി.ജെ.പി.യില്‍ വിവാദം.നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയും
കൊടകര കുഴൽപ്പണക്കേസും ബി ജെ പി സംസ്ഥാന നേതൃത്വത്തിന്
തലവേദനയായി ആയി തുടരുന്നതിനിടെയാണ് പുതിയ വിവാദം
കത്തിക്കയറുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം കേരളത്തിൽ
പാർട്ടി കെട്ടിപ്പടുക്കാനായി കേന്ദ്രനേതൃത്വം നൽകിയ
വൻതുകയെച്ചൊല്ലിയാണ് പുതിയ വിവാദം.തിരഞ്ഞെടുപ്പ് ഫണ്ട്
വകമാറ്റി ചില നേതാക്കൾ അന്യസംസ്ഥാനങ്ങളിൽ നിക്ഷേപിച്ചതായും ആക്ഷേപം ഉയരുന്നുണ്ട്.
സംഭവത്തിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെയും കേന്ദ്ര
സഹമന്ത്രി വി. മുരളീധരനെയും ഇക്കാര്യത്തിൽ
കുറ്റപ്പെടുത്തിക്കൊണ്ടും സത്യാവസ്ഥ അന്വേഷിക്കണമെന്നും
ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കൾ കേന്ദ്രനേതൃത്വത്തിന്
കത്തയച്ചു.നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്വാധീനം നോക്കി
മൂന്നു വിഭാഗങ്ങളായി മണ്ഡലങ്ങളെ ക്രമീകരിച്ചിരുന്നു. ഇവയിൽ
വിജയസാധ്യതയുള്ള മണ്ഡലങ്ങൾക്ക് വലിയ തുകയാണ് കേന്ദ്രം
അനുവദിച്ചതെന്നും എന്നാൽ, പണം ചെലവഴിക്കാതെ ചിലർ ക്രമക്കേട്
കാട്ടിയെന്നുമാണ് ഇവർ ആരോപിക്കുന്നത്.
35 എ ക്ലാസ് മണ്ഡലങ്ങളാണ് സംസ്ഥാനത്ത് ബി.ജെ.പി. കണ്ടെത്തിയത്.
ഇതിൽ ചില മണ്ഡലങ്ങളിൽ ആറുകോടി രൂപവരെ നൽകിയപ്പോൾ
ചിലയിടത്ത് 2.20 കോടി രൂപയാണ് നൽകിയത്.ബി.ജെ.പി.യിലെ ഗ്രൂപ്പ്
വൈരത്തിന്റെ പേരിലായിരുന്നു ഇതെന്നും ആക്ഷേപമുണ്ട്.
അതേസമയം കുഴല്‍പ്പണ ഇടപാട് അറിയില്ലെന്നായിരുന്നു
ഇതുവരെയും ബിജെപി സംസ്ഥാന പ്രസിഡന്റടക്കം
പറഞ്ഞിരുന്നത്.എന്നാൽ അന്വേഷണം പുരോഗമിക്കവേ കൂടുതൽ
നേതാക്കളുടെ പങ്ക് വെളിച്ചതാകുന്നത് ബിജെപി കേന്ദ്ര നേതൃത്വത്തെയും
ചൊടിപ്പിക്കുന്നുണ്ട്.അതേസമയം സംസ്ഥാന നേതാക്കൾ ഇക്കാര്യത്തിൽ
ഇതിനോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ്.


