India
തിരുവനന്തപുരത്തും പാലക്കാട്ടും ടിപിആര്‍ താഴുന്നില്ല;നിയന്ത്രണങ്ങൾ കടുപ്പിക്കും
Last updated on Jun 06, 2021, 1:34 pm


കോവിഡ് വ്യപനത്തിൽ സംസ്ഥാനത്ത് ആശങ്കയ്ക്ക് അൽപ്പം ആശ്വാസം
ആയെങ്കിലും ചില ജില്ലകളിലെ ടി പി ആർ നിരക്ക് ഉയർന്ന് തന്നെ
നിൽക്കുന്നത് ആശങ്കയായിതുടരുന്നുണ്ട്.തിരുവനന്തപുരത്തും
പാലക്കാട്ടുമാണ്
ടിപിആര്‍ കൂടി നിൽക്കുന്നത്. ഇതേ തുടർന്ന് ഇവിടുത്തെ നിയന്ത്രണങ്ങൾ
കടുപ്പിക്കും.തിരുവനന്തപുരത്ത് 20.21ഉം പാലക്കാട്ട് 23.86മാണ് ടെസ്റ്റ്
പോസിറ്റിവിറ്റി നിരക്ക്.ബാക്കിയുള്ള ജില്ലകളിൽ
കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
ഇരുപത് ശതമാനത്തിന് താഴെയാണ്.
സംസ്ഥാനത്തു ഇന്നലെ 23,513 പേര്‍ക്ക് കോവിഡ് ബാധിച്ചു. കഴിഞ്ഞ
ദിവസങ്ങളിലുണ്ടായ 198 മരണങ്ങള് കൂടി കോവിഡ് മൂലമാണെന്ന്
സ്ഥിരീകരിച്ചതോടെ ആകെ മരണം 8455 ആയി.86 ആരോഗ്യ
പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.
അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറം
ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചു. മറ്റു
ജില്ലകളിലേത് പോലെ സാധാരണ ലോക്ഡൗണാകും തിങ്കഴാഴ്ച മുതൽ
മലപ്പുറത്തും ഉണ്ടാകുക. സംസ്ഥാനത്തുടനീളം ലോക്ഡൗൺ
ഇളവുകളോടെ ജൂൺ ഒമ്പത് വരെ നീട്ടിയിരുന്നു.കോവിഡ് അതിതീവ്ര
വ്യാപനത്തെ തുടർന്ന് മലപ്പുറമടക്കം നാല് ജില്ലകളിലായിരുന്നു
സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ടെസ്റ്റ്
പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതോടെ മറ്റു മൂന്ന് ജില്ലകളിലെ ട്രിപ്പിൾ
ലോക്ഡൗൺ ഒരാഴ്ച മുമ്പ് പിൻവലിച്ചിരുന്നു


