India
image_print

തിരുവമ്പാടി എംഎല്‍എയുടെ പേരില്‍ ആള്‍മാറാട്ടം

Written by

archanaa chuqwe

തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫിന്റെ പേര് പറഞ്ഞ് ആള്‍മാറാട്ടം നടത്തിയെന്ന പരാതിയില്‍ ഒരാള്‍ക്കെതിരെ പൊലീസ് കേസ്സെടുത്തു. കൂമ്പാറ സ്വദേശി ജോര്‍ജ്ജിനെതിരെയാണ് തിരുവമ്പാടി പൊലീസ് കേസെടുത്തത്. കുടുംബശ്രീയുടെ മലപ്പുറം ഓഫീസിലേക്ക് എംഎല്‍എയെന്ന് പറഞ്ഞു ഫോണ്‍ ചെയ്ത് ജോലിക്ക് ശുപാര്‍ശ ചെയ്‌തെന്നാണ് പരാതി.

രണ്ടാംതവണയും ഫോണ്‍ വന്നപ്പോള്‍ നമ്പര്‍ പരിശോധിച്ച കുടുംബശ്രീ പ്രവര്‍ത്തകരാണ് സംഭവത്തേക്കുറിച്ച് എംഎല്‍എയെ വിവരമറിക്കുന്നത്. തുടര്‍ന്ന് എംഎല്‍എ പരാതി നല്‍കി. എന്നാല്‍ തന്റെ ഫോണ്‍ നഷ്ടപ്പെട്ടെന്നാണ് ജോര്‍ജ്ജിന്റെ വിശദീകരണം.

 

Leave a Reply

Your email address will not be published.