India
image_print

തെരുവുകളിൽ തേളുകളുടെ ആക്രമണം; കുത്തേറ്റ് 3 മരണം;നൂറുകണക്കിന് പേർക്ക് പരിക്ക്

Written by

archanaa chuqwe

മഴ ശക്തമായത്തിന് പിന്നാലെ ഈജിപ്തിലെ തെക്കന്‍ നഗരമായ അസ്‌വാനിൽ തേളുകൾ കൂട്ടത്തോടെ എത്തിയത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. വീടുകളിലേക്കെത്തിയ അവയുടെ കുത്തേറ്റ് മൂന്നുപേര്‍ മരണപ്പെട്ടു. കൂടാതെ 500ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇതേതുടർന്ന് 89 പേരെ അസ്വാൻ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെന്നും നൂറുകണക്കിന് ആളുകൾ അടുത്തുള്ള ആശുപത്രികളിൽ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഒരു പ്രതിനിധ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വിഷമേറിയ തേളുകളാണ് തെരുവുകളിലേക്കിറങ്ങിയത്. മനുഷ്യനെക്കൊല്ലി എന്നുകൂടി അറിയപ്പെടുന്ന ഫാറ്റ്ടെയ്ല്‍ഡ് തേളുകളാണ് ഇവ ഇവ.ആന്‍ഡ്രോക്ടോണസ് ജനുസ്സില്‍ പെടുന്നവയാണ് ഇവ.ഈജിപ്ത് ഈ തേളുകളുടെ പ്രധാന വാസസ്ഥലമാണ് .

കുത്തേറ്റാല്‍ ഒരുമണിക്കൂറിനുള്ളില്‍ ജീവനെടുക്കാന്‍ ശേഷിയുള്ള വിഷം ഈ തേളുകൾക്ക് ഉണ്ട്.ഇതിന്റെ കുത്തേറ്റവര്‍ക്ക് ശ്വാസതടസ്സം, പേശികളില്‍ വേദന അടക്കമുള്ള ലക്ഷണങ്ങളാണ് അനുഭവപ്പെട്ടത്.ഈജിപ്തിനു പുറമേ ഇന്ത്യ, ഇസ്രയേല്‍, ലെബനന്‍ തുര്‍ക്കി, സൗദി അറേബ്യ ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളില്‍ ഇവയുടെ സാന്നിധ്യമുണ്ട്.അതേസമയം ഇതിനെ തുടർന്ന് ആളുകളോട് വീട്ടില്‍ത്തന്നെ കഴിയാനും മരങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളിലേക്ക് ഇറങ്ങരുതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇതോടൊപ്പം കനത്ത മഴയും പൊടിക്കാറ്റും അപൂർവമായ മഞ്ഞുവീഴ്ചയും വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ചുള്ള ആശങ്കയും ഈജിപ്റ്റിൽ വർധിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.