India
തോക്ക് ചൂണ്ടുന്ന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു;യുവാവിന് എട്ടിന്റെ പണി
Last updated on Jul 23, 2021, 10:11 am
തോക്ക് ചൂണ്ടുന്ന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച യുവാവിന് എട്ടിന്റെ പണി കിട്ടി. ഇത്തരത്തില്‍ വീഡിയോ പങ്കുവെച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ലോനി പ്രദേശത്ത് താമസിക്കുന്ന റിതിക് മാലിക് എന്നയാളാണ് അറസ്റ്റിലായത്. മാഫിയ ഡോണ്‍ ആകണമെന്ന് ആഗ്രഹം പറഞ്ഞാണ് ഇയാള്‍ തോക്കുചൂണ്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
ഇയാള്‍ തന്നെയാണ് തോക്കു ചൂണ്ടി നില്ക്കുന്ന വീഡിയോ ഷൂട്ട് ചെയ്തതും.1994 ല്‍ പുറത്തിറങ്ങിയ ”വിജയപാഥ്” എന്ന ചിത്രത്തിലെ ഹിറ്റ് ഗാനത്തിനൊപ്പം ചേര്‍ത്ത് പടിഞ്ഞാറന്‍ യുപിയിലെ മാഫിയ ഡോണ്‍ ആകണമെന്ന് പറയുന്നതായിരുന്നു വീഡിയോ. ബോളിവുഡ് രീതിയില്‍ കുപ്രസിദ്ധ കുറ്റവാളിയാകുക എന്നാണ് ഇയാളുടെ ലക്ഷ്യമെന്നും പറയുന്നു. ഒടുവില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചെേതാ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മാലിക് കൈവശം വച്ച തോക്ക് കണ്ടെത്തുകയും ചെയ്തു പോലീസ് .ഗാസിയാബാദ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തോക്കുകളോടുള്ള ഇഷ്ടം മൂലമാണ് ഇങ്ങനെ ചെയ്തതെന്നും ഇയാള്‍ തെറ്റ് സമ്മതിച്ചുവെന്നും ഗാസിയാബാദ് എസ്പി പറഞ്ഞു.
राहों में उनसे मुलाकात हो गई 🚔🚔 जिससे डरते थे वही बात हो गयी । एक और महापुरुष तमंचे के प्रेम में पहुँच गये जेल । खैर ग़लती मान ली यही बड़ी बात है । आने वाले भविष्य के लिये शुभकामनायें । 😆😆 pic.twitter.com/liyOokUbU4
— Dr. Iraj Raja IPS (@drIRAJRAJA) July 19, 2021


