India
image_print

ദില്ലിയിലെ വായു മലിനീകരണം;സംസ്ഥാനങ്ങളുടെ യോഗം ഇന്ന്

Written by

archanaa chuqwe

ദില്ലിയിലെ വായു മലിനീകരണ സാഹചര്യം ചർച്ച ചെയ്യാൻ ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളുടെ യോഗം ഇന്ന് നടക്കും.ഇന്നലെ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ അഞ്ചോളം സംസ്ഥാനങ്ങളുടെ യോഗം ഇന്ന് വിളിച്ചിരിക്കുന്നത് .മലിനീകരണ തോത് ഉയര്‍ന്ന സാഹചര്യങ്ങളില്‍ രാജ്യതലസ്ഥാനത്തെ മലിനീകരണം കുറയ്ക്കുന്നതും അതാത് സംസ്ഥാനങ്ങളില്‍ മലിനീകരണം നിയന്ത്രിക്കുന്നതും സംബന്ധിച്ച വിഷയങ്ങള്‍ ഇന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും.

ദില്ലിയിലെ വയുമലിനീകരണം കുട്ടികളെയടക്കം സാരമായി ബാധിക്കുന്ന വിഷയമായി സുപ്രീംകോടതി കഴിഞ്ഞ ദിവസം ചൂണ്ടികാട്ടിയിരുന്നു. ഇതേതുടർന്ന് പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളുടെ യോഗം വിളിക്കാന്‍ സുപ്രീംകോടതി ആണ് കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്. ഈ സംസ്ഥാനങ്ങളിലെ അന്തരീക്ഷ മലിനീകരണ തോത് അപകടകരമാം വിധം വര്‍ധിച്ചതായി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

അതേസമയം ഉത്തര്‍പ്രദേശിലും ഹരിയാനയിലും പഞ്ചാബിലും കര്‍ഷകര്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് വലിയതോതില്‍ രാജ്യതലസ്ഥാനത്ത് മലിനീകരണം ഉണ്ടാകാൻ കാരണമായതും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ ഇന്ന് യോഗം വിളിച്ചിരിക്കുന്നത്. ദില്ലിയിൽ സർക്കാർ ഓഫീസുകളിൽ ജീവനക്കാർക്ക് വര്‍ക്ക് ഫ്രം ഹോം സമ്ബ്രദായം നടപ്പിലാക്കിയിട്ടുണ്ട്.ഇതിനു സമാനമായി ഹരിയാനയിലും സര്‍ക്കാർ ജീവനക്കാർക്ക് വര്‍ക്ക് ഫ്രം ഹോം നൽകിയിട്ടുണ്ട്.

ദില്ലിയിലെ മലിനീകരണം എങ്ങനെ കുറയ്ക്കാം എന്നത് സംബന്ധിച്ച്‌ ഇന്ന് യോഗം ചേര്‍ന്ന് വിദഗ്ധ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.രാജ്യതലസ്ഥാനത്ത്ലോക് ഡൗണും അതോടൊപ്പം തന്നെ നിര്‍മാണ മേഖലയ്ക്ക് വിലക്കും കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്തരീക്ഷ വായു ഗുണനിലവാരം അതീവ ഗുരുതരാവസ്ഥയില്‍ നില്‍നിൽക്കുന്ന ദില്ലിയിൽ ഈ പ്രതിസന്ധി മറികടക്കാൻ എന്തൊക്കെ മാർഗങ്ങൾ സ്വീകരിക്കണം എന്നതിനെകുറിച്ചെല്ലാം യോഗത്തിൽ ചർച്ച ചെയ്യും.

Leave a Reply

Your email address will not be published.