India
image_print

ദീപാവലി ആഘോഷത്തിന് ഒരുങ്ങി ഉത്തരേന്ത്യ

Written by

archanaa chuqwe

കോവിഡ് കേസുകളിലെ കുറവ് നേരിയ ആശ്വാസമായി മാറുമ്പോൾ ദീപാവലി ആഘോഷത്തിന് ഒരുങ്ങുകയാണ് ഉത്തരേന്ത്യ. മധുരപലഹാരങ്ങളും വസ്ത്രങ്ങളും മറ്റും വാങ്ങി ഈ ദീപാവലി ആഘോഷമാക്കാൻ മാര്‍ക്കറ്റുകളില്‍ ആളുകളുടെ തിരക്കേറുകയാണ്.വീടുകളെല്ലാം ദീപങ്ങളാല്‍ അലങ്കരിച്ചു കഴിഞ്ഞു. അതേസമയം ഉത്തരേന്ത്യക്കാരില്‍ പലരും 10 ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്.

കോവിഡ് മൂന്നാം തരംഗത്തിന്റെ ലക്ഷണമൊന്നും കാണാത്തതിനാല്‍ ദീപാവലി ആഘോഷങ്ങളിലേക്ക് പഴയതുപോലെ മടങ്ങുകയാണ് നഗരം. ദീപാവലിക്കായി തയാറാക്കിയ പ്രത്യേക മധുരപലാഹാരങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ലഡു, ചോക്‌ലേറ്റ്, ബര്‍ഫി,പേഡ, ജിലേബി, നട്‌സ്,ബദാം തുടങ്ങിയവ ഉള്‍പ്പെടുന്ന പ്രത്യേക ഗിഫ്റ്റ് പാക്കറ്റിയുകളും ഉണ്ടാവും.

ഡല്‍ഹിയിലെ പ്രധാന മാര്‍ക്കറ്റുകളായ കരോള്‍ ബാഗ്, ഖാന്‍ മാര്‍ക്കറ്റ്, ജന്‍പത്ത്, സരോജിനി മാര്‍ക്കറ്റുകളിലെ വസ്ത്രവില്‍പന ശാലയിലും ഇത്തവണ വലിയ തിരക്കാണ്. അതേസമയം വായു മലിനീകരണം കാരണം പടക്കത്തിന് കര്‍ശനനിരോധനം സർക്കാർ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.