India
ദുരവസ്ഥ വിവരിച്ച് ക്രിക്കറ്റ് താരത്തിന്റെ ട്വീറ്റ്:സഹായവുമായി പ്യൂമ
Last updated on Jun 06, 2021, 2:05 pm


Highlights
Lorem Ipsum is simply a dummy text of the printing and typesetting industry. Lorem Ipsum has been the industry’s standard dummy text.
പുതിയ ഷൂ വാങ്ങാൻ പോലും പണമില്ലാത്തതിനാൽ ഓരോ പരമ്പര
കഴിയുമ്പോഴും കേടുവന്ന ഷൂ ഒട്ടിച്ച് വീണ്ടും ഉപയോഗിക്കേണ്ട
അവസ്ഥയാണ് സിംബാബ് വേ താരങ്ങളുടെ അവസ്ഥയെന്നും ട്വീറ്ററിൽ
റയാൽ ബോൾ പങ്കുവെച്ചിരുന്നു. സിംബാബ്വേ ക്രിക്കറ്റിലെ
ഇപ്പോഴത്തെ ദുരവസ്ഥയാണ് ടീമംഗം കൂടിയായ റയാൽ ബോൾ
പങ്കുവെച്ചത്. ട്വിറ്ററിൽ കേടായ ഷൂ പശതേച്ചു വെച്ചിരിക്കുന്ന
ചിത്രത്തിന് താഴെ കുറിച്ചത് ഇങ്ങനെ ഞങ്ങൾക്ക് ഒരു സ്പോൺസറെ
കിട്ടാൻ വഴിയുണ്ടോ അങ്ങനെയെങ്കിൽ ഒരു പരമ്പര കഴിയുമ്പോഴേക്കും
ഞങ്ങൾക്ക് ഷൂ ഒട്ടിച്ചു വീണ്ടും ഉപയോഗിക്കേണ്ടി വരില്ലായിരുന്നു
എന്നാണ് ബോൾ കുറിച്ചത്.
ഈ ട്വീറ്റ് വൈറലായതോടെ ഇപ്പോഴിതാ സിംബാബാ വെ താരങ്ങൾക്ക്
ക്രിക്കറ്റ് സ്പോൺസർ ചെയ്യാൻ തയ്യാറാണെന്ന് കാണിച്ച്
രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ കായിക ഉപകരണ നിർമ്മാണ
ബ്രാൻഡായ പ്യൂമ. പശ കളയാൻ സമയമായെന്നും പ്യുമ കുറിച്ചിട്ടുണ്ട്.
തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ക്രിക്കറ്റ്
ലോകത്തെ തന്നെ താരതമ്യനെ ശക്തരായ നിരയായിരുന്നു
സിംബാബ്വയുടെത് . ഹീത്ത് സ് ട്രിക്ക്, അലി സ്റ്റർ , ആൻഡ് ഫ്ലവർ,
ഹെൻട്രി തുടങ്ങിയവരടങ്ങിയ സിംബാബ്വെ നിര ലോകത്തെ ഏത്
ടീമിനെയും വിറപ്പിക്കാൻ പോന്നവയായിരുന്നു. എന്നാൽ പല
താരങ്ങളുടെയും വിരമിക്കലും ക്രിക്കറ്റ് ബോർഡിന്റെ
പ്രവർത്തനങ്ങളുമെല്ലാം ടീമിനെ തകർക്കുകയായിരുന്നു.


