India
നടി ഖുശ്ബുവിന്റെ ട്വീറ്റർ അക്കൗണ്ട് വീണ്ടും ഹാക്ക് ചെയ്തു
Last updated on Jul 20, 2021, 8:55 am


ബിജെപി നേതാവും നടിയുമായ ഖുശ്ബുവിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. സമാനമായ നിലയിൽ മുമ്പു താരത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ട്വിറ്റർ അക്കൗണ്ടിലെ ചിത്രം മാറ്റുകയും പേര് ബ്രയാൻ എന്ന് ആക്കുകയും ചെയ്തിട്ടുണ്ട്. അക്കൗണ്ട് കവർ ചിത്രത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. മാത്രമല്ല നടി പോസ്റ്റ് ചെയ്ത എല്ലാ ട്വീറ്റുകളും നീക്കം ചെയ്യപ്പെട്ട നിലയിലാണ്.
2020 ൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യമറിയിച്ചത്. കഴിഞ്ഞ 48 മണിക്കൂർ ആയി പാസ്സ്‌വേർഡ് മാറ്റാൻ സാധിക്കുന്നിലെന്നും ആരാധകരുടെ സഹായം ആവശ്യമാണെന്നുമായിരുന്നു നടി കുറിച്ചത്. അതേസമയം തമിഴകത്തെ പ്രിയതാരമായ ഖുശ്ബു വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. രജനികാന്ത് ചിത്രത്തിലൂടെയാണ് താരം തിരിച്ചുവരവിന് ഒരുങ്ങുന്നത്. രജനീയുടെ ഭാര്യയയാണ് താരം അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.


