India
image_print

നടി ജയന്തി അന്തരിച്ചു

Written by

webtngi1

മുതിര്‍ന്ന നടി ജയന്തി തിങ്കളാഴ്ച ബെംഗളൂരുവില്‍ അന്തരിച്ചു .76വയസ്സ് ആയിരുന്നു.1963 ല്‍ കന്നഡ ചിത്രമായ ജെനു ഗുഡു എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കെത്തിയത്.തെലുങ്ക്, തമിഴ്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലായി 500 ലധികം സിനിമകള്‍ അഭിനയിച്ചിട്ടുണ്ട്.

പ്രമുഖ സൂപ്പര്‍താരങ്ങളുടെ സിനിമകളില്‍ അഭിനയിച്ച സൗത്തിലെ അപൂര്‍വ നടന്മാരില്‍ ഒരാളാണ് ജയന്തി.എന്‍ടി രാമറാവു, എംജി രാമചന്ദ്ര, രാജ് കുമാര്‍, രജനീകാന്ത് തുടങ്ങിയവര്‍ നയിച്ച ശ്രദ്ധേയമായ സിനിമകളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.പെദാരായുഡു, സ്വാതി കിരണം, കോഡമ സിംഹാം, ജസ്റ്റിസ് ചൗധരി, കൊണ്ടവീതി സിംഹാം തുടങ്ങിയ സൂപ്പര്‍ഹിറ്റുകളിലെ അഭിനയം തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ അംഗീകാരം നേടി.ഏഴ് തവണ മികച്ച നടിക്കുള്ള കര്‍ണാടക സര്‍ക്കാരിന്റെ പുരസ്‌കാരവും രണ്ട് തവണ ഫിലിം ഫെയര്‍ പുരസ്‌കാരവും കരസ്ഥമാക്കിയിട്ടുണ്ട്.പാലാട്ട് കോമന്‍, കാട്ടുപ്പൂക്കള്‍, കളിയോടം, ലക്ഷപ്രഭു, കറുത്ത പൗര്‍ണമി, വിലക്കപ്പെട്ട കനി തുടങ്ങിയ മലയാള ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published.