India
നടി മൗനി റോയിയും സൂരജ് നമ്പ്യാരും വിവാഹിതരായി
Last updated on Jan 27, 2022, 12:40 pm


ബോളിവുഡ് നടി മൗനി റോയിയും മലയാളിയായ സൂരജ് നമ്പ്യാരും വിവാഹിതരായി.വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങള്‍ ഇന്നലെ ആരംഭിച്ചിരുന്നു, ഇന്ന് രാവിലെ ഇരുവരും ദക്ഷിണേന്ത്യന്‍ ആചാരപ്രകാരം വിവാഹിതരായി. ഗോവയിലെ ഹില്‍ട്ടണ്‍ റിസോര്‍ട്ടാണ് വിവാഹവേദി. കേരള ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്. ഇതിനുശേഷം വൈകിട്ട് ബംഗാളി കല്യാണം നടക്കും. പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാര്‍ സ്വദേശിയാണ് മൗനി.ദുബായില്‍ ബാങ്കറാണ് സൂരജ്. ദീര്‍ഘകാലമായി മൗനിയും സൂരജും പ്രണയത്തിലായിരുന്നു.
മന്ദിര ബേദി, ആഷ്ക ഗൊറാഡിയ, അര്ജുന് ബിജ്ലാനി എന്നിവരുള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ മൗനി റോയിയുടെയും സൂരജ് നമ്പ്യാരുടെയും വിവാഹത്തിനായി ഗോവയില്‍ എത്തിയിട്ടുണ്ട്. നാഗിന് പോലുള്ള ഷോകളിലും അക്ഷയ് കുമാറിന്റെ ഗോള്‍ഡ് പോലുള്ള സിനിമകളിലും മൗനി റോയ് പ്രത്യക്ഷപ്പെട്ടിരുന്നു. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അമിതാഭ് ബച്ചന് എന്നിവര്‍ അഭിനയിക്കുന്ന ബ്രഹ്മാസ്ത്രയാണ് വരാനിരിക്കുന്ന ചിത്രം. ദുബായ് ആസ്ഥാനമായുള്ള ബാങ്കറാണ് സൂരജ് നമ്പ്യാര്‍.


