India
image_print

നടുറോഡില്‍ വണ്ടി നിര്‍ത്തി എഴുതി പൃഥ്വിരാജ്; വൈറലായി ചിത്രം

Written by

askshiyas

ലൂസിഫര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രമാണ് ബ്രോ ഡാഡി.എന്നാല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പൃഥ്വിരാജ് പങ്കുവച്ചൊരു പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. റോഡില്‍ വണ്ടി നിര്‍ത്തിയിട്ട് എന്തൊ എഴുതുന്ന ചിത്രമാണ് പൃഥ്വി പങ്കു വച്ചിരിക്കുന്നത്. ഈ ചിത്രത്തിന് രസകരമായ ഒരു അടിക്കുറിപ്പും നടന്‍ നല്‍കിയിട്ടുണ്ട്. ”റോഡിന് നടുവില്‍ വച്ച് പ്രചോദനം ലഭിക്കുമ്പോള്‍ നിങ്ങള്‍ വണ്ടി നിര്‍ത്തും, എഴുതും. ബ്രോ ഡാഡി ദിനങ്ങള്‍,” എന്നാണ് പൃഥ്വിരാജ് കുറിച്ചത്. എന്തായലും പൃഥ്വി പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ വൈറലായികഴിഞ്ഞിരിക്കുകയാണ്.

അതേസമയം ബ്രോ ഡാഡി ഒടിടി റിലീസ് ആകുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്.മോഹന്‍ലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൌബിന്‍ സാഹിര്‍ എന്നിവരും ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുംബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published.