India
നരേന്ദ്ര ഗിരിയുടെ മരണം;ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്
Last updated on Sep 22, 2021, 11:20 am


മഹന്ത് നരേന്ദ്ര ഗിരിയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്.അലഹബാദിലെ സ്വരൂപ് റാണി നെഹ്റു മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്.
മരണം ശ്വാസം മുട്ടിയെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. സംസ്കാര ചടങ്ങുകള്‍ക്കായി മൃതദേഹം ബാഘമ്ബരി ഗഡി മഠത്തില്‍ എത്തിച്ചു. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മഠത്തില്‍ എത്തിയിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ടാണ് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ മഹന്ത് നരേന്ദ്ര ഗിരിയുടെ മൃതദേഹം കണ്ടെത്തിയത്.
കൂടാതെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് ഒരു ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. കുറിപ്പില്‍ സൂചിപ്പിച്ചിരുന്ന പേരുകള്‍ അനുസരിച്ച് ശിഷ്യനായ ആനന്ദ് ഗിരിയെയും മറ്റ് രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


