India
image_print

നവരസയുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി

Written by

webtngi1

നിരവധി താരങ്ങള്‍ അണിനിരക്കുന്ന നവ രസയുടെ മേക്കിങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. സംവിധായകന്‍ മണിരത്‌നവും ജയേന്ദ്ര പഞ്ചപകേശനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം 9 രസങ്ങളെ ആസ്പദമാക്കി 9 സംവിധായകരാണ് ഒരുക്കിയിരിക്കുന്നത്. തെന്നിന്ത്യയിലെ പ്രസിദ്ധ സംവിധായകരും അഭിനേതാക്കളും സിനിമാപ്രവര്‍ത്തകരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നവരസ ചിത്രത്തിലെ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള മേക്കിങ് വീഡിയോയാണ് പുറത്തിറക്കിയത്.

ഒന്‍പതു ഭാവങ്ങള്‍ ഒന്‍പതു കഥകള്‍ എന്ന വിശേഷണത്തോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ഓഗസ്റ്റ് ആറിന് ചിത്രം റിലീസിനെത്തും. ഗൗതം വാസുദേവ മേനോന്‍, പ്രിയദര്‍ശന്‍, ബിജോയ് നമ്പ്യാര്‍, കാര്‍ത്തിക് സുബ്ബരാജ്, തുടങ്ങി ഒന്‍പത് പേരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂര്യ, നെടുമുടി വേണു, വിജയസേതുപതി, പ്രകാശ് രാജ്, പാര്‍വതി തിരുവോത്ത്, അധര്‍വ്വ, അഞ്ജലി സിദ്ധാര്‍ത്ഥ, അരവിന്ദ്‌സ്വാമി, പ്രയാഗ മാര്‍ട്ടിന്‍, ഗൗതം മേനോന്‍, രമ്യ നമ്പീശന്‍, തുടങ്ങിയ താരനിരയും എ ആര്‍ റഹ്മാനും അരുള്‍ ദേവ്, കാര്‍ത്തി, തുടങ്ങിയവര്‍ ചേര്‍ന്ന് സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Leave a Reply

Your email address will not be published.