India
image_print

നാലര ലക്ഷത്തിലെത്തി വാക്സിനേഷൻ; റെക്കോർഡിട്ട് കേരളം

Written by

webtngi1

വാക്സിന്‍ വിതരണത്തില്‍ നാലര ലക്ഷം എത്തി റെക്കോര്‍ഡിട്ട് കേരളം. സംസ്ഥാനത്ത് ഇന്നലെ ഏറ്റവുമധികം പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒറ്റ ദിവസം കൊണ്ട് നാലര ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കിയതായും വാക്സിന്‍ ലഭിച്ചാല്‍ ഏറ്റവും നന്നായി തന്നെ കൊടുത്തു തീര്‍ക്കും എന്ന് കേരളം ഒരിക്കല്‍ കൂടെ തെളിയിച്ചതായും മന്ത്രി വ്യക്തമാക്കി

ഇന്ന് ഇതുവരെ 4,53,339 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്സിന്‍ നല്‍കുന്നത്. കൂടാതെ സംസ്ഥാനത്ത് ഇന്നലെ വന്ന 38,860 ഡോസ് കോവാക്സിന്‍ ഉള്‍പ്പെടെ ഇനി സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം വാക്സിന്‍ മാത്രമാണ് സ്റ്റോക്കുള്ളത്. അതായത് ഞായറാഴ്ച എല്ലാവര്‍ക്കും എടുക്കാന്‍ പോലും തികയില്ല.അതായത് ഇന്ന് കൂടുതല്‍ വാക്സിന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ വാക്സിനേഷന്‍ അനിശ്ചിതത്വത്തിലാകുമെന്നും മന്ത്രി അറിയിച്ചു

Leave a Reply

Your email address will not be published.