India
image_print

നിയന്ത്രണങ്ങളിൽ ഇളവ്; ഡൽഹിയിലെ തീയേറ്ററുകൾ തിങ്കളാഴ്ച തുറക്കും

Written by

webtngi1

കോവിഡ് വ്യാപനം വർധിച്ചതിനെ തുടർന്ന് അടച്ചിട്ട ഡൽഹിയിലെ സിനിമ തീയേറ്ററുകൾ 50% ശേഷിയിൽ തിങ്കളാഴ്ച മുതൽ തുറക്കും. മെട്രോ, ബസ് സർവീസുകൾ, സാധാരണ രീതിയിൽ പ്രവർത്തിക്കും. യാത്രക്കാരെ ഇരുന്നു യാത്ര ചെയ്യാൻ മാത്രമേ അനുവദിക്കും. വിവാഹ സൽക്കാരങ്ങളിൽ 100 പേർക്ക് പങ്കെടുക്കാം. കോവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾക്ക് സർക്കാർ ഇളവ് ഏർപ്പെടുത്തിയത്. വെള്ളിയാഴ്ച മഹാരാഷ്ട്രയിൽ 58 കോവിഡ് കേസുകളും ഒരു മരണവുമാണ് സ്വീരി കരിച്ചത്.

അതേസമയം ഇന്നലെ രാജ്യത്ത് 24 മണിക്കൂറിനിടെ 39, 097 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. 35, 087 പേർകൂടി സുഖം പ്രാപിച്ചപ്പോൾ 346 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ4, 20, 016 കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതേസമയം രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചുവരുടെ എണ്ണം3, 13, 32, 159 ആയി ഉയർന്നു. നിലവിൽ അഞ്ച് സംസ്ഥാനങ്ങളാണ് കോവിഡ് കണക്കുകളിൽ ഏറ്റവും മുന്നിലുള്ളത്. അതിൽ ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. 17, 518 പേർക്കാണ് കേരളത്തിൽ കഴിഞ്ഞദിവസം കൊറോണ സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published.