India
image_print

ആത്മഹത്യയ്‌ക്കെതിരെ നടന്‍ സൂര്യ

Written by

archanaa chuqwe

മിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പരാജയ ഭീതിയില്‍ വിദ്യാര്‍ത്ഥികള്‍ തുടരെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ സൂര്യ. നിസാര കാര്യങ്ങള്‍ക്ക് പോലും ആത്മഹത്യ ചെയ്യുന്നവര്‍ക്കിടയില്‍ ധൈര്യമാണ് വേണ്ടതെന്ന് സൂര്യ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകള്‍ :

‘ഭയമില്ലാതെ ആത്മവിശ്വാസത്തോടെ ഇരിക്കണം. നിങ്ങള്‍ക്ക് കഴിഞ്ഞ മാസമോ ആഴ്ചയിലോ ഉണ്ടായിരിക്കുന്ന ചെറിയ എന്തെങ്കിലും വിഷമമോ വേദനയോ ഇപ്പോള്‍ മനസില്‍ കുടിയിരിക്കുന്നുവോയെന്ന് ആലോചിച്ച് നോക്കൂ. അത് കുറയുകയോ ഇല്ലാതാവുകയോ ചെയ്തിട്ടുണ്ടാകും. എത്ര വലിയ പരീക്ഷയും ജീവനേക്കാള്‍ വലുതല്ല. നിങ്ങള്‍ക്ക് ഒരു പ്രശ്‌നമുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് വിശ്വാസമുള്ളവരുടെ അടുത്തോ നിങ്ങള്‍ക്ക ഇഷ്ടമുള്ള ആരുടെയെങ്കിലും അടുത്തോ പങ്കുവെക്കുക. അത് മാതാപിതാക്കളോ, സഹോദരങ്ങളോ കൂട്ടുകാരോ ആരുമാകാം. ഭയവും വേദനയും കുറച്ചു നേരത്തില്‍ മാറുന്ന കാര്യങ്ങളാണ്.

ആത്മഹത്യയും ജീവിതം അവസാനിപ്പിക്കണമെന്ന തോന്നലും നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് നിങ്ങള്‍ കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണെന്ന് മറക്കരുത്. ഞാന്‍ പരീക്ഷകളില്‍ തോറ്റിട്ടുണ്ട്, മോശമായ മാര്‍ക്ക് വാങ്ങിയിട്ടുണ്ട്. നിങ്ങളില്‍ ഒരാളെപ്പോലെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്, നേടാന്‍ കുറേയേറെ കാര്യങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ധൈര്യമായി ഇരുന്നാല്‍ ജീവിത്തില്‍ വിജയിക്കാം’.

Leave a Reply

Your email address will not be published.