India
image_print

നൂറ് ശതമാനം യാത്രക്കാരുമായി സര്‍വീസ് പുനഃരാരംഭിച്ച് ആഭ്യന്തര വിമാന സര്‍വീസുകള്‍

Written by

archanaa chuqwe

രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകള്‍ നൂറ് ശതമാനം യാത്രക്കാരുമായി സര്‍വീസ് പുനഃരാരംഭിച്ചു.കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് വ്യോമയാന മന്ത്രാലയം ഇന്ന് മുതല്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ പ്രവേശിപ്പിക്കാന്‍ തീരുമാനം എടുത്തത്.

മെയ് 25 ന് വിമാന സർവീസുകൾ പുനരാരംഭിച്ചിരുന്നെങ്കിലും പൂർണ്ണമായും യാത്രക്കാരെ പ്രവേശിപ്പിച്ച് സർവീസ് നടത്തിയിരുന്നില്ല.അന്ന് ശേഷിയുടെ 33 ശതമാനത്തോളം മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. അതേസമയം നിലവിൽ യാത്രക്കാരും ജീവനക്കാരും കൊവിഡ് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.