India
image_print

പക്ഷിപ്പനി; രാജ്യത്ത് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു

Written by

webtngi1

രാജ്യം കോവിഡില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ വില്ലനായി അവതരിച്ചിരിക്കുകയാണ് പക്ഷിപ്പനിയും.ഇന്ന് രാജ്യത്ത് പക്ഷിപ്പനി ബാധിച്ച് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായാണ് പക്ഷിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്യുന്നതും. പക്ഷിപ്പനി ബാധിച്ച് ഹരിയാന സ്വദേശിയായ 11 വയസുകാരനാണ് മരണപ്പെട്ടത്.

ദില്ലി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലിരിക്കെയാണ് കുട്ടിയുടെ അന്ത്യം. എച്ച് 5എന്‍1 പനി ബാധിച്ച് ജൂലൈ 2 നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.എന്നാല്‍ ചികിത്സയിലിരിക്കെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്ത്യയില്‍ മനുഷ്യരില്‍ ആദ്യമായാണ് പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്.ആദ്യ മരണവും ഇതു തന്നെയാണ്.

ഹരിയാന സ്വദേശിയായ സുശീലിനെ ന്യൂമോണിയ, ലുക്കീമിയ തുടങ്ങിയവ ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്കുട്ടിയുടെ മരണത്തോടെ കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

Leave a Reply

Your email address will not be published.