India
image_print

പല രാജ്യങ്ങളിലും സൈബര്‍ സ്‌പേസ് ദുരുപയോഗം ചെയ്യുന്നുവെന്ന് ഇന്ത്യ

Written by

webtngi1

‘അന്താരാഷ്ട്ര സുരക്ഷയുടേയും സമാധാനത്തിന്റെയും പരിപാലനം: സൈബര്‍ സുരക്ഷ’ എന്ന വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി (യുഎൻ‌എസ്‌സി) തുറന്ന ചർച്ചയ്ക്കിടെ അതിർത്തി കടന്നുള്ള സ്റ്റേറ്റ് സ്പോൺസർ സൈബർ ആക്രമണത്തെക്കുറിച്ച് ആശങ്ക ഉന്നയിച്ച് ഇന്ത്യ.സൈബര്‍ സ്‌പേസ് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഇന്ത്യ ശക്തമായി വാദിച്ചു.അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പല രാജ്യങ്ങളിലും സൈബര്‍ സ്‌പേസ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി. വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ശൃംഗ്ലയാണ് ഇക്കാര്യം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയില്‍ ഉന്നയിച്ചത്. പാകിസ്ഥാന്റെയോ ചൈനയുടെയോ പേര് പറയാതെയാണ് ഇക്കാര്യം ഉന്നയിച്ചത്.

ഭീകര സംഘടനകളുടെ മുന്‍വിധിയോടെയുള്ള അജണ്ടകള്‍ പ്രചരിപ്പിക്കാനും, വിദ്വേഷവും അക്രമവും അഴിച്ചുവിടാനും യുവാക്കളെ റിക്രൂട്ട് ചെയ്യാനും സംഘടനകള്‍ സൈബര്‍ സ്‌പേസ് ഉപയോഗിക്കുന്നുണ്ട്.തീവ്രവാദ സംഘടനകളിലേയ്ക്കുളള നുഴഞ്ഞുകയറ്റവും ആഗോളതലത്തില്‍ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സൈബര്‍ സ്‌പേസ് വ്യാപകമായി ദുരുപയോഗിക്കുകയാണെന്നും ശൃംഗ്ല കൂട്ടിച്ചേര്‍ത്തു. സൈബർ സ്പേസിലേക്ക് തുല്യമായ ആക്സസ് വളർത്തിയെടുക്കുന്നതും അതിന്റെ നേട്ടങ്ങളും ഈ അന്താരാഷ്ട്ര സഹകരണത്തിന്റെ ഒരു പ്രധാന ഘടകമായി മാറണമെന്നും വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.