India
image_print

പശുക്കള്‍ക്ക് ആംബുലന്‍സ് സര്‍വീസ് പദ്ധതിയുമായി യുപി സർക്കാർ

Written by

archanaa chuqwe

പശുക്കള്‍ക്ക് ആംബുലന്‍സ് സര്‍വീസ് തുടങ്ങാന്‍ ലക്ഷ്യമിട്ടിരിക്കുകയാണ് യു പിസര്‍ക്കാര്‍. ഗുരുതരമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന പശുക്കള്‍ക്ക് വേണ്ടിയാണ് ആംബുലന്‍സ് സേവനം ആരംഭിക്കുന്നതെന്ന് സംസ്ഥാന ക്ഷീര വികസന മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി അറിയിച്ചു.

515 ആംബുലന്‍സുകള്‍ സര്‍വീസ് നടത്താന്‍ തയ്യാറാക്കിയിട്ടുണ്ട്. 112 എന്ന എമര്‍ജന്‍സി നമ്ബറില്‍ വിളിച്ചാല്‍ 15-20 മിനിട്ടിനുള്ളില്‍ ഒരു മൃഗഡോക്ടറും രണ്ട് സഹായികളും സ്ഥലത്തെത്തി പശുവിനെ കൊണ്ടുപോകുന്നതായിരിക്കും.

പദ്ധതി ഡിസംബറോടെ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മഥുര ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ട് ജില്ലകളിലാണ് പദ്ധതിക്ക് തുടക്കമിടുകയെന്നും മന്ത്രി വ്യക്തമാക്കി.ആളുകൾക്ക് പരാതികള്‍ അറിയിക്കാന്‍ കോള്‍ സെന്ററും ഉണ്ടാകും.
അതേസമയം പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യം എര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംഭവമായിരിക്കും ഇതെന്നു മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.