India
image_print

പാര്‍ട്ടിയെ നേര്‍വഴിക്ക് നടത്താന്‍ ഉടനെ ഞാനെത്തും;ശശികല

Written by

archanaa chuqwe

തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നുവെന്ന സൂചന നല്‍കി രംഗത്തെത്തിയിരിക്കുകയാണ് വി.കെ. ശശികല. എ.ഐ.എ.ഡി.എം.കെയുടെ പതനം തനിക്ക് കണ്ടുനില്‍ക്കാനാവില്ലെന്ന് അവര്‍ പറഞ്ഞതോടെ ശശികലയുടെ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചുള്ള സൂചനകളാണ് തമിഴ്നാട്ടില്‍ നിന്നും ഉയരുന്നത്.

പാര്‍ട്ടിയെ നേര്‍വഴിക്ക് നടത്താന്‍ ഉടനെ ഞാനെത്തും. പാര്‍ട്ടിയുടെ അധഃപതനം എനിക്ക് കണ്ടുനില്‍ക്കാനാവില്ലെന്നും എല്ലാവരേയും ഒരുമിച്ചു നിര്‍ത്തലാണ് പാര്‍ട്ടിയുടെ നയമെന്നും ശശികല പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിന് മുന്‍പ് തന്നെ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല എന്ന് ശശികല പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ആഭ്യന്തര കലഹം കാരണമാണ് താന്‍ ഇപ്പോള്‍ നിലപാട് മാറ്റിയതെന്നും ശശികല വ്യക്തമാക്കി.

Leave a Reply

Your email address will not be published.