India
image_print

പാലക്കാട്ടെ ലോക്ഡൗണ്‍ ലംഘനം: ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

Written by

webtngi1

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ദിവസം പാലക്കാട് കൊവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചെന്ന പരാതിയില്‍ ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. മുന്‍ എം.എല്‍.എ വി.ടി ബല്‍റാം, പാളയം പ്രദീപ്, റിയാസ് മുക്കോളി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കേസ്.നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് രമ്യഹരിദാസ് എംപി അടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് യുവാവിന് മര്‍ദ്ദനം.

യുവാവിന്റെ പരാതിയില്‍ കസബ പൊലീസാണ് കേസ് എടുത്തിരിക്കുന്നത്.പരുക്കേല്‍ക്കുന്ന വിധത്തിലുള്ള കൈയേറ്റം, ആക്രമണം, ജീവന്‍ അപായപ്പെടുത്തുമെന്ന ഭീഷണി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. വി.ടി ബല്‍ റാം,റിയാസ് മുക്കോളി, പാളയം പ്രദീപ്, തുടങ്ങി നേതാക്കള്‍ക്കൊപ്പമാണ് രമ്യ ഹരിദാസ് എംപി ചന്ദ്ര നഗറിലെ ഹോട്ടലില്‍ എത്തിയത്.നിയന്ത്രണം ലംഘിച്ച് ഭക്ഷണം കഴിക്കാന്‍ എം പി യും സംഘവും എത്തിയത് ശ്രദ്ധയില്‍പ്പെട്ട യുവാവ് ഇത് ചോദ്യം ചെയ്യുകയും ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.ഇതേതുടര്‍ന്നാണ് യുവാക്കളെ കോണ്‍ഗ്രസ് നേതാക്കള്‍ കൈയേറ്റം ചെയ്തത്. എന്നാല്‍ രമ്യ ഹരിദാസ് എംപിയും സംഘവും പാഴ്സല്‍ വാങ്ങാന്‍ എത്തിയതെന്നായിരുന്നു വിശദീകരിച്ചത്.

Leave a Reply

Your email address will not be published.