India
image_print

പാലാ ബിഷപ്പിനെ പിന്തുണച്ച് സുരേഷ് ഗോപി

Written by

askshiyas

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി എംപി. ഒരു മതത്തേയും ബിഷപ്പ് പരാമര്‍ശിച്ചിട്ടില്ല. രാഷ്ട്രീയക്കാരനായല്ലെന്നും ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പ്രതികരിച്ചു. എംപി എന്ന നിലയിലാണ് ബിഷപ്പിനെ സന്ദര്‍ശിച്ചത്. കൂടിക്കാഴ്ചയില്‍ വിവിധ സാമൂഹ്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും സുരേഷ്‌ഗോപി വ്യക്തമാക്കി. ഭീകരവാദത്തിന് എതിരെ സംസാരിച്ചാല്‍ ഒരു വിഭാഗത്തിന് എതിരെ എന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാല്‍ എന്ത് ചെയ്യുമെന്നും സുരേഷ് ഗോപി ചോദിച്ചു.

അതേസമയം, രാഷ്ട്രീയം നോക്കി സല്യൂട്ട് പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊലീസ് അസോസിയേഷന്‍ രാഷ്ട്രീയം കളിക്കരുത്. എംപിക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപിയുടെ സര്‍ക്കുലറുണ്ടോയെന്നും ഉണ്ടെങ്കില്‍ അത് കാണിക്കട്ടേയെന്നും സുരേഷ് ഗോപി പറഞ്ഞു. ഒല്ലൂരില്‍ എസ്ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച സുരേഷ് ഗോപിയുടെ നടപടി വിവാദമായിരുന്നു. സുരേഷ് ഗോപിയെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്ഐയെ വിളിച്ച് വരുത്തിയാണ് സല്യൂട്ട് ചെയ്യിപ്പിച്ചത്.

Leave a Reply

Your email address will not be published.