India
image_print

പാർലമെന്റ് കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾ വിലയിരുത്തി പ്രധാനമന്ത്രി

Written by

askshiyas

പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾ വിലയിരുത്തി പ്രധാനമന്ത്രി. അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. ത്തിലൂടെ നിർമ്മാണപ്രപർത്തനങ്ങളുടെ പുരോഗതിയിൽ പ്രധാനമന്ത്രി സംത്യപ്തി രേഖപ്പെടുത്തി. തൊഴിലാളികൾ അടക്കമുള്ളവർക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.

പതിവ് പോലെ സെൻട്രൽ വിസ്തയുമായി ബന്ധപ്പെട്ട് നിർമ്മാണപ്രവർത്തനങ്ങൾ ഇന്നലെ രാത്രിയിലും തുടരുകയായിരുന്നു. ആഘട്ടത്തിൽ എത്തിയ പ്രധാനമന്ത്രി തൊഴിലാളികളോട് കുശലം പറഞ്ഞ് നിർമ്മാണപ്രവർത്തനത്തിന്റെ പുരോഗതി ആരാഞ്ഞു. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായുള്ള പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ നിർമാണങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കുന്നത് ആദ്യമായിട്ടാണ്.

Leave a Reply

Your email address will not be published.