India
image_print

പിള്ളേര് പൊളിയാണ്;വിദ്യാര്‍ഥികളെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി

Written by

webtngi1

തമിഴ് സൂപ്പര്‍ ഹിറ്റ് താരം സൂര്യയുടെ ജന്മദിനത്തിനമായിരുന്ന ജൂലൈ 23 ന്. തങ്ങളുടെ പ്രിയതാരത്തിന് വ്യത്യാസതമായ സമ്മാനമാണ് ഒരു കൂട്ടം കുട്ടിത്താരങ്ങള്‍ ഒരുക്കിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ തരംഗമാവുകയാണ്. തിരുവനന്തപുരം രാജാധിരാജ നഗറിലെ കുട്ടികളാണ് അയന്‍സിനിമയിലെ ഗാനരംഗം പുനരാവിഷ്‌കരിച്ചത്. മൊബൈല്‍ ഫോണിന്റെ പിന്‍ബലത്തോടെ ഈ കുട്ടിതാരങ്ങള്‍ ഗാനരംഗം പുനരാവിഷ്‌കരിച്ചത്. കുട്ടികളുടെ പ്രകടനം കണ്ട സൂര്യ തന്നെ ഇവര്‍ക്ക് ആശംസകളുമായി എത്തിയിരുന്നു.

ഇപ്പോള്‍ കുട്ടി താരങ്ങളുടെ പ്രകടനത്തെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തി.സൂര്യയ്ക്ക് വേണ്ടി ജന്മദിന സമ്മാനമായി ഒരുക്കിയ വീഡിയോ വിസ്മയിപ്പിക്കുന്ന താളത്തോടെയുള്ള കലാസൃഷ്ടിയാന്നെന്നും വിദ്യാര്‍ഥികള്‍ക്ക് നല്ല ഭാവിയുണ്ടെന്നും പഠനത്തോടൊപ്പം ഈ രംഗത്തെ കഴിവും ശേഷിയും ഇനിയും ഇവര്‍ ഉപയോഗിക്കട്ടെ എന്നും കൂടുതല്‍ വീഡിയോ നിര്‍മ്മിക്കട്ടെയെന്നും വളരാന്‍ ഒരാകാശം തന്നെ ഇവര്‍ക്ക് മുന്നില്‍ ഉണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

അയനിലെ പണം തട്ടുന്ന രംഗം ഉള്‍പ്പെടെ ആക്ഷന്‍ സീനുകളും ചെങ്കല്‍ചൂളയിലെ കുട്ടികള്‍ അഭിനയിച്ചു തകര്‍ത്തു.വീഡിയോ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളും അത് ഏറ്റെടുത്തു. സൂപ്പര്‍ താരം സൂര്യ തന്നെ ഈ വീഡിയോ തന്റെ ഔദ്യോഗിക ട്വീറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. തനിക്ക് ഇഷ്ടപ്പെട്ടുവെന്നും വളരെ നന്നായിട്ടുണ്ടെന്നുമാണ് സൂര്യ വീഡിയോയ്ക്ക് താഴെ കുറിച്ചത്. സെല്‍ഫി സ്റ്റിക്കും വടിയും ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോ മൊബൈല്‍ ഫോണില്‍ തന്നെയാണ് കുട്ടികള്‍ എഡിറ്റ് ചെയ്തത്.

 

Leave a Reply

Your email address will not be published.