India
image_print

പീഡനപരാതി ഒതുക്കാന്‍ ശ്രമിച്ചു; മന്ത്രിയുടെ ഓഡിയോ ക്ലിപ്പ് പുറത്ത്

Written by

webtngi1

പീഡന പരാതി ഒതുക്കാന്‍ മന്ത്രി ഇടപെട്ടെന്ന് ആരോപണം. മന്ത്രി എ കെ ശശീന്ദ്രനാണ് എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം ജെ. പത്മാകരനെതിരായ പീഡന പരാതിയില്‍ ഇടപെട്ടെന്ന ആരോപണം ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച തെളിവുകളും പുറത്ത് വന്നിട്ടുണ്ട്.പരാതിക്കാരിയുടെ പിതാവിനോട്
പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്ന്് ആവശ്യപ്പെടുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥിയിരുന്നു യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രചാരണ സമയത്ത് ഇവരെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പത്മാകരന്‍ കയ്യില്‍ കയറിപ്പിടിച്ചു എന്നാണ് പരാതി.

പുറത്ത് വന്ന മന്ത്രിയുടെ ഓഡിയോ ക്ലിപ്പില്‍ പറയുന്നതിങ്ങനെയാണ് ,സ്വയം പരിചയപ്പെടുത്തിയ മന്ത്രിയോട് പരാതിക്കാരിയുടെ പിതാവ് മന്ത്രി എ. കെ ശശീന്ദ്രനാണോ എന്ന് ചാദിക്കുന്നു. ഇതിന് ശേഷമാണ് അവിടെ പാര്‍ട്ടിയില്‍ ഒരു പ്രശ്നമുണ്ടെന്ന് മന്ത്രി പറയുന്നത്. ഇവിടെ പാര്‍ട്ടിയില്‍ പ്രശ്നമൊന്നുമില്ലെന്നും മന്ത്രി പറയുന്നത് തനിക്ക് മനസിലാകുന്നില്ലെന്നും പിതാവ് പറയുന്നു. നേരിട്ട് കാണാമെന്ന് മന്ത്രി പറയുന്നുണ്ട്. തന്റെ മകളെ കൈക്ക് പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസാണ് മന്ത്രി തീര്‍പ്പാക്കാന്‍ പറയുന്നതെന്ന് പരാതിക്കാരിയുടെ പിതാവ് പറയുമ്പോള്‍ നല്ല രീതിയില്‍ തീര്‍ക്കണമെന്ന് ശശീന്ദ്രന്‍ പറയുന്നുണ്ട്.

മന്ത്രിയുടെ ഓഡിയോ ക്ലിപ്പ് പുറത്ത് വന്നതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിട്ടുണ്ട്. തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published.