India
image_print

പുതിയ കോവിഡ് വകഭേദം ഈ വര്‍ഷം അവസാനത്തോടെ; മുന്നറിയിപ്പ്

Written by

webtngi1

കോവിഡില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ലോകരാജ്യങ്ങള്‍. പല രാജ്യങ്ങളിലും ഇപ്പോഴും കോവിഡ് രണ്ടാം തരംഗം തീവ്രമായി തന്നെ തുടരുകയാണ്. ഇതിനിടെ വൈറസ് ജനിതകമാറ്റം സംഭവിച്ച ഡെല്‍റ്റയും മറ്റ് വേരിയന്റുകളും ആശങ്കയായി തുടരുന്നുണ്ട്. ഇപ്പോഴിതാ പുതിയ കോവിഡ് വകഭേദം ഈ വര്‍ഷം അവസാനത്തോടെ വന്നേക്കുമെന്നാണ് റിപ്പോട്ടുകള്‍.പുതിയ വകഭേദത്തെ പറ്റി ഫ്രഞ്ച് വിദഗ്ധന്‍ ജീന്‍-ഫ്രാങ്കോയിസ് ഡെല്‍ഫ്രെയ്‌സാണ് മുന്നറിയിപ്പ് നല്‍കുന്നത്.

പുതിയ കോവിഡ് വകഭേദത്തിന്റെപ്രത്യാഘാതങ്ങളെ കുറിച്ച് മുന്‍കൂട്ടി പറയാന്‍ സാധിക്കില്ലെന്നും ഇത് കൂടുതല്‍ അപകടകാരിയാകുമോ എന്ന് പറയാന്‍പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക അകലം അടക്കം കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതിലേക്ക് ഫ്രഞ്ച് ജനത തിരിച്ചുപോകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കോവിഡ് നാലാം തരംഗത്തെ നിയന്ത്രിക്കുക എന്നതാണ് സര്‍ക്കാരിന് മുന്നിലുള്ള ആദ്യ പരിഗണനയെന്നും ജീവിതം സാധാരണ നിലയിലേക്ക് മാറാന്‍ 2022 അല്ലെങ്കില്‍ 2023 വരെ കാത്തിരിക്കേണ്ടി വരുമെന്നും ഡെല്‍ഫ്രെയ്‌സ് സൂചിപ്പിച്ചു.

Leave a Reply

Your email address will not be published.