India
image_print

പുതുചരിത്രം;ബഹിരാകാശം തൊട്ട് ആമസോണ്‍ മേധാവി ജെഫ് ബെസോസും സംഘവും

Written by

webtngi1

ബഹിരാകാശ ടൂറിസം മേഖലയ്ക്ക് ഒരു നാഴികല്ലിട്ട് ആമസോണ്‍ മേധാവി ജെഫ് ബെസോസും സംഘവും. ഇതോടെ ഒരു പുതു ചരിത്രത്തിനാണ് തുടക്കമായത്. ഇന്ത്യന്‍ സമയം വൈകിട്ട് 6. 43 ആയിരുന്നു ജെഫ് ബെസോസിനെയും സംഘത്തെയും വഹിച്ച് ബ്ലൂ ഒറിജിന്‍ കമ്പനിയുടെ ക്രൂ ക്യാപ് സുളുമായി ബൂസ്റ്റര്‍ റോക്കറ്റ് യു എസിലെ വെസ്റ്റ് ടെക്‌സസ് സ്‌പേസ് പോര്‍ട്ടിലെ ലോഞ്ചിംഗ് പാഡില്‍ നിന്നും കുതിച്ചുയര്‍ന്നത്. പിന്നീട് 10 മിനിറ്റ് 21 സെക്കന്‍ഡ് നീളുന്ന ദൗത്യം അതില്‍ ഏഴ് മിനിറ്റ് മുപ്പത്തിരണ്ടാം സെക്കന്‍ഡില്‍ ബഹിരാകാശത്ത് പോയി റോക്കറ്റ് തിരിച്ചെത്തി. പിന്നാലെ സംഘത്തെയും വഹിച്ചുകൊണ്ടുള്ള പാരച്യൂട്ടും എത്തി. സീറോ ഗ്രാവിറ്റിയില്‍ മിനിറ്റുകള്‍ തങ്ങിയ ശേഷമാണ് സംഘം ഭൂമിയില്‍ തിരിച്ചെത്തിയത്. ആദ്യമായാണ് പൈലറ്റ് പോലുമില്ലാതെ സാധാരണക്കാരുടെ ഒരു സംഘം ബഹിരാകാശത്തെത്തുന്നത്.

ബഹിരാകാശത്തേലേക്കുള്ള ഈ യാത്രയില്‍ ജെഫ് ബെസോസിനൊപ്പം സഹോദരന്‍ മാര്‍ക്ക് ബെസോസ് , 82 കാരി വാലി ഫങ്ക്, 18വയസുള്ള ഒലിവര്‍ ഡീമന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്. ഈ ബഹിരാകശ യാത്ര വിജയകരമായി പര്യവസാനിച്ചതോടെ ബഹിരാകാശത്ത് എത്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയായിരിക്കുകയാണ് ഫങ്ക്. യുഎസിലെ ആദ്യ വൈമാനികയും മുമ്പ് നാസയുടെ പരിശീലനത്തില്‍ പങ്കെടുക്കുകയും ബഹിരാകാശത്തേക്ക് പോകാന്‍ പരിശിലനം ലഭിക്കുകയും ചെയ്ത വ്യക്തിയാണ് ഫങ്ക്. അതേസമയം ഈ യാത്ര പൂര്‍ത്തീകരിച്ചതിനാല്‍ ഒലിവര്‍ ഡീമാന്‍ ആയിരിക്കും ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ യാത്രകന്‍ എന്ന പദ്ധവി അലങ്കരിക്കുക. മാത്രമല്ല ഈ യാത്ര പൂര്‍ത്തീകരിച്ചതിനാല്‍ ടൂറിസം അടിസ്ഥാനത്തില്‍ ബഹിരാകാശത്തെ ക്കുള്ള യാത്രയും ഉടന്‍ ആരംഭിക്കും

 

Leave a Reply

Your email address will not be published.