India
image_print

പെന്‍ഷന്‍ നിര്‍ണയിക്കേണ്ടത് വിരമിക്കല്‍ സമയത്തെ ചട്ടപ്രകാരമെന്ന് സുപ്രീംകോടതി

Written by

archanaa chuqwe

ഒരേ സേവനസ്ഥിതിയിലുള്ള ജീവനക്കാരോട് വ്യത്യസ്തസമീപനം പാടില്ലെന്ന് സുപ്രീംകോടതി. ജീവനക്കാര്‍ വിരമിക്കുന്ന സമയത്ത് നിലവിലുള്ള ചട്ടപ്രകാരമാണ് പെന്‍ഷന്‍ കണക്കാക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേരള ഹൈക്കോടതി വിധിക്കെതിരേ കൊച്ചി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ ലക്ചറര്‍ ആയിരുന്ന ഡോ. ജി. സദാശിവന്‍ നായര്‍ നല്‍കിയ അപ്പീല്‍ ശരിവെച്ചുകൊണ്ടാണ് ുിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. പരാതിക്കാരന് പെന്‍ഷന്‍ ആനുകൂല്യം തള്ളിയ നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും പെന്‍ഷന്‍ ആനുകൂല്യത്തില്‍ വരുത്തിയ കുറവ് കണക്കാക്കി വിരമിച്ച 2007 മുതല്‍ അഞ്ചുശതമാനം പലിശസഹിതം രണ്ടുമാസത്തിനകം സദാശിവന്‍ നായര്‍ക്ക് നല്‍കാനും വിധിച്ചു.

 

അതേസമയം 1984-ലാണ് സദാശിവന്‍ നായര്‍ ലക്ചറര്‍ ആയി നിയമിക്കപ്പെട്ടത്. അതിനുമുമ്പ് 1972 മുതല്‍ 1980 വരെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു. തുടര്‍ന്ന് യു.ജി.സി. ഫെലോഷിപ്പോടുകൂടി പിഎച്ച്.ഡി. ചെയ്യുകയും 1984 വരെ വീണ്ടും അഭിഭാഷകജോലി തുടരുകയും ചെയ്തിരുന്നു.കേരള സര്‍വീസ് ചട്ടത്തിലെ പാര്‍ട്ട് മൂന്ന് ചട്ടം 25(എ) പ്രകാരം അഭിഭാഷകവൃത്തി ചെയ്ത എട്ടുവര്‍ഷംകൂടി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായി പരിഗണിക്കണമെന്ന സദാശിവന്‍ നായരുടെ അപേക്ഷ സര്‍വകലാശാല തള്ളുകയും സമാനസ്ഥിതിയിലുള്ള മറ്റൊരാള്‍ക്ക് ഈ ആനുകൂല്യം നല്‍കുകയും ചെയ്തു. ഇതിനെതിരേ നല്‍കിയ പരാതി ഹൈക്കോടതിയും തള്ളിയതിനെത്തുടര്‍ന്നാണ് സദാശിവന്‍ നായര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published.