India
image_print

പൊലീസ് വേഷത്തില്‍ ഉര്‍വശി;’ഒരു പൊലീസുകാരന്റെ മരണം’ ഒരുങ്ങുന്നു

Written by

archanaa chuqwe

മലയാളികളുടെ പ്രിയ താരം ഉര്‍വശി ഒരിടവേളക്ക് ശേഷം കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘ഒരു പൊലീസുകാരന്റെ മരണം. നവാഗതയായ രമ്യ അരവിന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉര്‍വശിയെ കൂടാതെ സൗബിന്‍ ഷാഹിര്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.ചിത്രത്തില്‍ ഉര്‍വശി പൊലീസ് വേഷത്തിലാകും എത്തുകയെന്ന വിവരമാണ് പുറത്തുവരുന്നത്.

ഒരു പൊലീസുകാരന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണവും അതിനെ തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

വൈശാഖ് സിനിമാസിന്റെയും, റയല്‍ ക്രിയേഷന്‍സിന്റെയും ബാനറില്‍ വൈശാഖ് രാജന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.2009 മുതല്‍ ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ ശ്യാമപ്രസാദിന്റെ സഹ സംവിധായകയും അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ചീഫ് അസ്സോസിയേറ്റുമായിരുന്നു രമ്യ. ബിനു പപ്പു, കോട്ടയം രമേഷ്, തെസ്‌നി ഖാന്‍, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഡിക്സണ്‍ പൊടുത്താസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.ഛായാഗ്രഹണം: ശഹനാദ് ജലാല്‍, ചിത്രസംയോജനം: കിരണ്‍ദാസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സണ്‍ പൊടുതാസ്സ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, സൗണ്ട് എന്‍ജിനീയര്‍: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍.

Leave a Reply

Your email address will not be published.