India
പോണ് റാക്കറ്റ്;നടി നന്ദിത ദത്ത അറസ്റ്റില്‍
Last updated on Aug 01, 2021, 9:10 am


പോണ് റാക്കറ്റ് നടത്തിയ ബംഗാളി നടി നന്ദിത ദത്ത അറസ്റ്റില്‍. യുവ മോഡലുകളെ ഉപയോഗിച്ച് പോണ് റാക്കറ്റ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടിയുടെയും കൂട്ടാളികളുടെയും അറസ്റ്റ്.ജൂലൈ 26 ന് ന്യൂ ടൗണ്‍ പോലീസില്‍ രണ്ട് യുവ മോഡലുകള്‍ക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
വ്യാജവാഗ്ദാനങ്ങള്‍ നല്‍കിയും ഭീഷണിപ്പെടുത്തിയുമായിരുന്നു മോഡലുകളെ അശ്ലീല വീഡിയോകളില്‍ അഭിനയിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. സുഹൃത്ത് മൈനക് ഘോഷും അറസ്റ്റിലായിട്ടുണ്ട്. പോണോഗ്രഫി മേഖലയില്‍ നാന്‍സി ഭാഭി എന്നാണ് നടി അറിയപ്പെടുന്നത്. ഡംഡമിലെയും നക്താലയിലെയും വീടുകളില്‍ നിന്നാണ് ഇരുവരും പിടിയിലായത്. ന്യൂ ടൗണിലെ സ്റ്റുഡിയോയിലും ഹോട്ടലിലും വച്ച് നഗ്നവീഡിയോയില്‍ അഭിനയിക്കാന്‍ നന്ദിത നിര്‍ബന്ധിച്ചു എന്നാണ് പരാതിയിലുള്ളത്.
പണത്തിനോ ജോലിക്കോ വേണ്ടി ബുദ്ധിമുട്ടുന്ന താഴ്ന്ന-ഇടത്തരം കുടുംബങ്ങളിലെ സ്ത്രീകളെയാണ് ഇവര്‍ കുടുക്കുന്നത്. ഈ അശ്ലീല റാക്കറ്റുകള്‍ക്ക് രാജ് കുന്ദ്ര അശ്ലീലകേസുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരെ ബരാസാത്ത് കോടതിയില്‍ ഹാജരാക്കിയ ഇവരെ ഒരാഴ്ചത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.നന്ദിത ദത്തയ്ക്കും ഘോഷിനുമെതിരെ ഐപിസി സെക്ഷന്‍ 354 ബി പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്.


