India
പ്രഭാസ് ചിത്രം രാധേശ്യാം റിലീസ് തിയതി പ്രഖ്യാപിച്ചു
Last updated on Sep 30, 2021, 8:48 am


തെന്നിന്ത്യന്‍ താരം പ്രഭാസിന്റെ പുതിയ ചിത്രം രാധേശ്യാം റിലീസ് തിയതി പ്രഖ്യാപിച്ചു.രാധേശ്യാം പൊങ്കല്‍ ദിനമായ ജനുവരി 14 ന് പ്രദര്‍ശനത്തിനെത്തും.നേരത്തെ ഈ വര്‍ഷം ജൂലൈ 30 ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു തീരുമാനം എന്നാൽ കോവിഡ് മൂലം ഷൂട്ടിങ് നീളുകയായിരുന്നു.ഇതേ തുടര്‍ന്നാണ് റിലീസ് തീയതി നീട്ടി വച്ചത്. ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നത് പൂജ ഹെഡ്ഗെയാണ് .
വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയെയാണ് പൂജ ഹെഗ്ഡെ വേഷമിടുന്നത്. 2010 ല്‍ പുറത്തിറങ്ങിയ ഡാര്‍ലിങ് ചിത്രത്തിലായിരുന്നു താരം അവസാനമായി റൊമാന്റിക് വേഷം കൈകാര്യം ചെയ്തത്.
അതേസമയം ഒരിടവേളയ്ക്ക് ശേഷം പ്രഭാസ് എത്തുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെ ആണ് ആരാധകർ നോക്കി കാണുന്നത്.രാധാകൃഷ്ണ കുമാറാണ് ചിത്രത്തിന്റെ സംവിധാനം . യുവി ക്രിയേഷന്, ടി – സീരീസ് ബാനറില്‍ ഭൂഷണ് കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സച്ചിന് ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് പുറത്തിറങ്ങും.


