India
പ്രേക്ഷകരുടെ പ്രിയ താരം തന്വി വിവാഹിതയായി
Last updated on Nov 16, 2021, 11:00 am


സീരിയൽ നടിയും മോഡലുമായ തന്വി എസ്. രവീന്ദ്രന് വിവാഹിതയായി.മുംബൈ സ്വദേശി ഗണേഷാണ് വരന്.തൻവി തന്നെ ആണ് ഈ സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്.
വിവാഹചടങ്ങിനിടയില്‍ നിന്നുളള കന്യാദാന ചടങ്ങിന്റെ വീഡിയോയും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. മൂന്നുമണി, രാത്രിമഴ, ഭദ്ര, പരസ്പരം തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് തൻവിഎം കൂടുതലും നെഗറ്റീവ് വേഷങ്ങളിലാണ് താരം ശ്രദ്ധേയയായതും.
കോവിഡ് പശ്ചാത്തലത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു താരത്തിന്റെ വിവാഹത്തില്‍ പങ്കെടുത്തത്.താരത്തിന് ആശംസകളുമായി നിരവധി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.


