India
image_print

പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌പെഷ്യല്‍ ഫീസ്; വ്യാപക പ്രതിഷേധം

Written by

webtngi1

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്പെഷ്യല്‍ ഫീസ് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം.ഹയര്‍സെക്കന്‍ഡറി അധ്യയന വര്‍ഷം അവസാനിച്ചിട്ടുമാണ് വിദ്യര്‍ത്ഥികളില്‍ നിന്ന് സര്‍ക്കാര്‍ ഇത്തരത്തില്‍ ഫീസ് ഈടാക്കാന്‍ ഒരുങ്ങുന്നത്. സ്‌പെഷ്യല്‍ ഫീസ് വാങ്ങുന്നതിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധവും ശക്തമാകുന്നുണ്ട്.

സയന്‍സ് വിഭാഗത്തിലുളളവര്‍ക്ക് 530 രൂപ, കൊമേഴ്‌സിന് 380 രൂപ, ഹ്യുമാനിറ്റീസില്‍ 280 എന്നിങ്ങനെ പണം നല്‍കണമെന്നാണ് നിര്‍ദേശവും. കലാ, കായിക മേളകളുള്‍പ്പെടെ നടത്താനാണ് വിദ്യാര്‍ത്ഥികളില്‍ ഫീസ് ഈടാക്കുന്നതെന്നാണ് പറയുന്നത്. കൊവിഡിനെത്തുടര്‍ന്ന് മേളകളൊന്നും നടന്നിട്ടില്ലെന്നിരിക്കെയാണ് സ്‌പെഷ്യല്‍ ഫീസ് ഈടാക്കുന്നത്. എന്നാല്‍ ഈ സാഹചര്യ്തതില്‍ ഫീസ് ഈടാക്കരുതെന്നാണ് വിദ്യാര്‍ത്ഥിസംഘടനകള്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്നത്. കൂടാതെ രക്ഷിതാക്കളും ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നിച്ചുണ്ട്. അതേസമയം തുക പിരിച്ചില്ലെങ്കില്‍ ഓഡിറ്റ് ഒബ്ജക്ഷന്‍ ഉണ്ടാകുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറികളിലെ പ്രധാനാധ്യാപകര്‍.

 

Leave a Reply

Your email address will not be published.