India
ഫോണുകള്‍ കൈമാറില്ലെന്ന് ദിലീപ് അടക്കമുള്ള പ്രതികള്‍
Last updated on Jan 26, 2022, 9:51 am


നടി ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ചിന് ഫോണുകള്‍ കൈമാറില്ലെന്ന് ദിലീപ് അടക്കമുള്ള പ്രതികള്‍.എന്നാൽ അഭിഭാഷകര്‍ക്ക് ഫോണ്‍ കൈമാറിയെന്നും പ്രതികള്‍ പറഞ്ഞു.
ഫോണ്‍ ഹാജരാക്കണമെന്ന ക്രൈംബ്രാഞ്ച് നോട്ടിസിന് ഉടന്‍ മറുപടി നല്‍കും. അതേസമയം ദിലീപ് അടക്കം നാല് പ്രതികള്‍ ഫോണ്‍ മാറ്റിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ദിലീപിന്റെ വീട്ടില്‍ നിന്നു പിടിച്ചെടുത്തത് പുതിയ ഫോണ്‍ ആണ്. തെളിവുകള്‍ നശിപ്പിക്കാനാണ് ഫോണ്‍ മാറ്റിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് പഴയ ഫോണ്‍ ഹാജരാക്കാന്‍ ആണ് പ്രതികള്‍ക്ക് നോട്ടിസ് നൽകിയത്


