India
image_print

ഫോര്‍മുല വണ്‍;കിരീടപ്പോരാട്ടത്തിനൊരുങ്ങി ലൂവിസ് ഹാമില്‍ട്ടനും മാക്‌സ് വെഴ്സ്റ്റപ്പനും

Written by

askshiyas

കിരീടപ്പോരാട്ടത്തിനൊരുങ്ങി ലോക ചാമ്പ്യന്‍ മെഴ്സിഡസിന്റെ ലൂവിസ് ഹാമില്‍ട്ടനും റെഡ് ബുള്ളിന്റെ മാക്‌സ് വെഴ്സ്റ്റപ്പനും. ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ ഈ സീസണിലെ ലോക ചാമ്പ്യനെ ഇന്നറിയാം. സീസണിലെ അവസാന മത്സരമായ അബുദാബി ഗ്രാന്‍പ്രീ ഇന്ത്യന്‍സമയം വൈകീട്ട് ആറരയ്ക്ക് തുടങ്ങും. നിലവിലെ ലോക ചാമ്പ്യന്‍ മെഴ്സിഡസിന്റെ ലൂവിസ് ഹാമില്‍ട്ടനും റെഡ് ബുള്ളിന്റെ മാക്‌സ് വെഴ്സ്റ്റപ്പനും ഒരേ പോയിന്റായതിനാല്‍ ഇന്ന് മുന്നിലെത്തുന്നയാള്‍ക്ക് ലോക ചാമ്പ്യനാകാം.

 

1974ന് ശേഷം ആദ്യമായാണ് സീസണിലെ അവസാന മത്സരത്തിലേക്ക് ഒരേ പോയിന്റുമായി രണ്ട് പേര്‍ മത്സരത്തിന് എത്തുന്നത്. പോള്‍ പൊസിഷന്‍ സ്വന്തമാക്കിയ വെഴ്സ്റ്റപ്പന് നേരിയ മേല്‍ക്കൈ ഉള്ളതിനാല്‍ ഹാമില്‍ട്ടന്‍ രണ്ടാം സ്ഥാനത്ത് മത്സരം തുടങ്ങും. ഏതെങ്കിലും സാഹചര്യത്തില്‍ ഇരുവര്‍ക്കും ഫിനിഷ് ചെയ്യാന്‍ കഴിയാതെ പോയാല്‍ സീസണില്‍ കൂടുതല്‍ ഗ്രാന്‍പ്രീ വിജയിച്ച വെഴ്സ്റ്റപ്പന്‍ ആകും ലോക ചാമ്പ്യനാവുക. എട്ടാം ലോക കിരീടത്തിലൂടെ ഇതിഹാസ താരം മൈക്കല്‍ ഷുമാക്കറുടെ റെക്കോര്‍ഡ് മറികടക്കുകയാണ് ഹാമില്‍ട്ടന്റെ ലക്ഷ്യം.അതേസമയം ഹാമില്‍ട്ടനേക്കുറിച്ച് സീസണിന്റെ തുടക്കത്തിലുണ്ടായിരുന്ന ബഹുമാനം നഷ്ടമായതായി വെഴ്സ്റ്റാപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചിരുന്നു. അതേസമയം തന്റെ നിയന്ത്രണത്തില്‍ ഇല്ലാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ ഇല്ലെന്നാണ് ഹാമില്‍ട്ടനിന്റെ പ്രതികരണം.

Leave a Reply

Your email address will not be published.