India
ബബിള്‍ഗം ഉപയോഗിച്ച് മോഷണം പതിവാക്കി; ഒടുവില്‍ യുവാവ് പിടിയില്‍
Last updated on Jul 27, 2021, 1:40 pm


ബബിള്‍ഗം ഈര്‍ക്കലിയില്‍ തേച്ച് ഭണ്ഡാരത്തില്‍നിന്ന് പതിവായി മോഷണം നയത്തിയ യുവാവ് ഒടുവില്‍ വലയില്‍ കുരുങ്ങി. കോതമംഗലം ചേലാട് തെക്കെകുരിശ് ഭണ്ഡാരത്തില് നിന്ന പണം അപഹരിച്ച അനില്‍ മത്തായിയാണ് പോലീസ് പിടിയിലാകുന്നത്. ഇത്തരത്തില്‍ പൈസ മോഷണം ഇയാള്‍ പതിവാക്കിയിരുന്നു.
ചേലാട് സെന്റ്. സ്റ്റീഫന്‍സ് ബെസ്-അനിയാ വലിയ പള്ളിയുടെ തെക്കെകുരിശ് ഭണ്ഡാരത്തില്‍നിന്ന് ലഭിക്കുന്ന നോട്ടില്‍ ബബിള്ഗത്തിെന്റ സാന്നിധ്യം കണ്ടതോടയാണ് മോഷണം നടന്നെന്ന സ്ഥിതീകിച്ചത്. ഇതേടുടര്‍ന്ന് പള്ളി കമ്മിറ്റിക്കാരും യൂത്ത് അസോസിയേഷന് പ്രവര്‍ത്തകരും കള്ളനെ പിടികൂടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഇവര്‍ സിസിടിവി നിരീക്ഷിച്ച കള്ളനെ കണ്ടുപിടിച്ചു. എന്നിട്ട കള്ളനെയും കാത്ത സിസിടിവിയും നോക്കി കുറെ ദിവസം ഇരിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഒടുവില്‍ കള്ളന് ബബിള്‍ഗം ഈര്‍ക്കിലിയില്‍ തേച്ച് പണം അടിമാറ്റുന്നത് കണ്ടത്. ഉടന്‍ തന്നെ ഇവര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.


