India
image_print

ബാങ്ക് ഒടിപി ആരോടും പറയരുത്;മുന്നറിയിപ്പുമായി കേരള പോലീസ്

Written by

webtngi1

ബാങ്കിന്റെ പേരില്‍ വ്യാജ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേരള പോലീസിന്റെ മുന്നറിയിപ്പ്. ഓണ്‍ലൈന്‍ ബാങ്ക് ഇടപാടുകളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നിര്‍ദ്ദേശമാണ് പോലീസ് പങ്കുവെച്ചിരിക്കുന്നത്. സൈബര്‍ ക്രിമിനലുകള്‍ക്ക് പണം തട്ടിയെടുക്കുവാന്‍ ഒടിപി ആവശ്യമാണെന്നും പലരീതിയിലുള്ള കബളിപ്പിക്കല്‍ നടത്തിയാണ് ഒടിപി തട്ടിയെടുക്കുന്നതെന്നും അതിനായി തട്ടിപ്പ് സംഘങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന രീതികളാണ് പോലീസ് പങ്കുവെച്ചിട്ടുള്ളത്.

ഓണ്‍ലൈന്‍ ബാങ്ക് ഇടപാടുകളുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള വെരിഫിക്കേഷന്‍ രീതിയാണ് ഒടിപി. നമ്മള്‍ തന്നെയാണോ ഇത് ഉപയോഗിക്കുന്നതെന്ന് ഉറപ്പു വരുത്താന്‍ വേണ്ടിയാണ് ബാങ്ക് ഇത്തരം ഒടിപി മെസ്സേജുകള്‍ അയക്കുന്നത്.പണം തട്ടിയെടുക്കുവാന്‍ വേണ്ടി വ്യാജ സംഘങ്ങള്‍ ബാങ്കും മറ്റൊരു ബാങ്കും തമ്മില്‍ ലയിക്കാന്‍ പോകുന്നു അതിനായി നിങ്ങളുടെ അക്കൗണ്ടിലെ തുക നിക്ഷേപിക്കാന്‍ ഒടിപി ആവശ്യമുണ്ടെന്നു പറഞ്ഞും ബാങ്കിലെ സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ പോകുന്നുവെന്ന് പറഞ്ഞും നമ്മളില്‍ നിന്നും ഓടി പി ആവശ്യപ്പെട്ടാണ് വ്യാജ സംഘങ്ങള്‍ എത്താറുള്ളത്. അതുകൊണ്ടുതന്നെ ഇത്തരം മെസ്സേജുകളോ ഫോണ്‍ കോളുകളോ വരുമ്പോള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലീസിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജ് വഴിയാണ് നിര്‍ദേ

 

 

Leave a Reply

Your email address will not be published.