India
ബാറുകളുടെ സമയക്രമത്തിൽ മാറ്റം
Last updated on Jul 24, 2021, 6:48 am


സംസ്ഥാനത്ത് പെരുന്നാൾ പ്രമാണിച്ച് കച്ചവട സ്ഥാപനങ്ങളിൽ അടക്കം നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയിരുന്നു. എന്നാൽ ആളുകൾ വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ഇനിമുതൽ ബാറുകളുടെ സമയക്രമത്തിൽ മാറ്റം ഉണ്ടാക്കും. പ്രവർത്തന സമയം രാവിലെ 9 മുതൽ രാത്രി 7 വരെ ആക്കി. നേരത്തെ ബാറുകൾക്ക് രാവിലെ 11 മണി മുതലായിരുന്നു പ്രവർത്തന അനുമതി നൽകിയിരുന്നത്.എന്നാൽ കോവിഡ് ഇളവ് പ്രഖ്യാപിച്ചതോടുകൂടി ആളുകൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർറ്റിനെ തുടർന്നാണ് എക്സൈസ് കമ്മീഷണറുടെ തീരുമാനം.
മാത്രമല്ല കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അഭിപ്രായപ്പെട്ടിരുന്നു.കൂടാതെ പെരുന്നാൾ പ്രമാണിച്ച് കേരളത്തിൽ ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനെതിരെ വിമർശനവും ഉയർന്നിരുന്നു. പെരുന്നാൾ പ്രമാണിച്ച് വ്യാപാരികളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് കേരളത്തിൽ ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചത്.


