India
image_print

ബിജെപി കോർ കമ്മറ്റി യോഗത്തിൽ വി മുരളീധരനെതിരെ വിമർശനവുമായി കൃഷ്ണദാസ് പക്ഷം

Written by

archanaa chuqwe

വി മുരളീധരൻ കേരള രാഷ്ട്രീയത്തിൽ അമിതമായി ഇടപെടുന്നു എന്ന ആരോപണവുമായി കൃഷ്ണദാസ് പക്ഷം. ബിജെപി കോർ കമ്മറ്റി യോഗത്തിലാണ് ഈ ആരോപണം ഉയർന്നത്. ഇത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നും നിരീക്ഷിച്ചു. യോഗത്തിൽ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടും ചർച്ചയായി.

കെ സുരേന്ദ്രൻ്റെ 35 സീറ്റ് പരാമർശം തിരിച്ചടിച്ചുവെന്നും സുരേന്ദ്രൻ ഏകപക്ഷീയമായി നിലപാട് എടുക്കുന്നു എന്നും വിമർശനം ഉയർന്നിട്ടുണ്ട്. ബാലശങ്കറിൻ്റെയും ശോഭാ സുരേന്ദ്രൻ്റെയും ഓ രാജഗോപാലിൻ്റെയും പ്രസ്താവനകളും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്നാണ് നിരീക്ഷണം. മുഴുവൻ സമയ പ്രവർത്തകരെ കണ്ടെത്തണമെന്നും അവരെ കൃത്യമായ രീതിയി സംഘടനാ പ്രവർത്തനത്തിൽ സജീവമാക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published.