India
image_print

ബോളിവുഡ് സുന്ദരി ആലിയ ബട്ടിന് വീണ്ടും അബദ്ധം പറ്റി

Written by

webtngi1

ബോളിവുഡ് സുന്ദരി ആലിയ ബട്ടിന് വീണ്ടും അബദ്ധം പറ്റി. വീണ്ടും സൈബര്‍ ലോകത്ത് താരം നാണംകെട്ടത് ഒളിമ്പിക്‌സിനായി പുറപ്പെട്ട ഇന്ത്യന്‍ സംഘത്തിന് ആശംസകള്‍ നേര്‍ന്ന് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ചിത്രം മാറിപ്പോയതോടെയാണ്. ഒളിമ്പിക്‌സിന്റെ കഴിഞ്ഞ പതിപ്പില്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ ഇന്ത്യന്‍ പതാകയേന്തുന്ന ചിത്രം വെച്ചായിരുന്നു ആലിയയുടെ ആശംസ. ‘ടോക്യോ 2021’ എന്ന ഹാഷ്ടാഗോട് കൂടിയായിരുന്നു ആലിയയുടെ പോസ്റ്റ്. ഉടന്‍ തന്നെ അബദ്ധം ചൂണ്ടിക്കാട്ടിയ നെറ്റിസണ്‍സ് പതാകവാഹകനായ സുശീല്‍കുമാര്‍ ഇപ്പോള്‍ കൊലപാതകക്കേസില്‍ ജയിലിലാണെന്ന കാര്യവും നടിയെ ഓര്‍മിപ്പിച്ചു.

സംഭവം വൈറലായതോടെ നടിയെ ട്രോളി നിരവധിപേര്‍ രംഗത്തെത്തി. പലപ്പോഴും താരത്തിന് ഇത്തരം അമളികള്‍ പറ്റാറുണ്ട്. നേരത്തെ ഒരു ചാറ്റ് ഷോയ്ക്കിടെ നടി പറഞ്ഞ കാര്യങ്ങളും ഇത്തരത്തില്‍ ട്രോളുകള്‍ക്ക് വിധേയമായിരുന്നു. 1999 ല്‍ ബാലതാരമായി സംഘര്‍ഷ് എന്ന സിനിമയിലാണ് ആലിയഭട്ട് ആദ്യം അഭിനയിക്കുന്നത്. കരണ്‍ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ (2012) എന്ന സിനിമയിലാണ് ആലിയ നായികയായി ആദ്യം അഭിനയിക്കുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ആലിയക്ക് ഫിലിംഫെയറിന്റെ മികച്ച പുതുമുഖ അഭിനേതൃിക്കുള്ള പുരസ്‌കാരം ലഭിച്ചു്.

 

Leave a Reply

Your email address will not be published.