India
image_print

ഭൂട്ടാന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം പ്രധാനമന്ത്രി മോദിക്ക്

Written by

askshiyas

ഭൂട്ടാന്‍ സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഭൂട്ടാന്റെ ദേശീയ ദിനമായ ഇന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഭൂട്ടാന്‍ രാജാവായ ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്ക് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പുരസ്‌കാരത്തിനായി നിര്‍ദ്ദേശിച്ചത്. പ്രധാനമന്ത്രി മോദിയുടെ ഭരണത്തിന് കീഴില്‍ ഭൂട്ടാനോടുള്ള ഇന്ത്യയുടെ സൗഹൃദ സമീപനത്തിനുള്ള അഭിനന്ദനമായാണ് ഈ ബഹുമതി. പാന്‍ഡെമിക് സമയത്ത്, വാക്‌സിനുകള്‍, മരുന്നുകള്‍, മറ്റ് അടിയന്തര സേവനങ്ങള്‍ എന്നിവയുടെ രൂപത്തില്‍ അയല്‍ രാജ്യത്തിന് ഇന്ത്യ പിന്തുണ നല്‍കിയിരുന്നു.

നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യയുടെ സഹകരണത്തെ ‘അതിരുകളില്ലാത്ത സൗഹൃദം’ എന്നാണ് വിശേഷിപ്പിച്ചത്. ‘പുരസ്‌കാരത്തിന് വളരെയധികം അര്‍ഹതയുണ്ട്! ഭൂട്ടാനിലെ ജനങ്ങളുടെ അഭിനന്ദനങ്ങള്‍-എന്ന് ഭൂട്ടാന്‍ പ്രാധാനമന്ത്രി ട്വീറ്റ് ചെയ്തു.ഇതിന് മുമ്പ് അഫ്ഗാനിസ്ഥാന്‍, സൗദി അറേബ്യ, യുഎഇ, റഷ്യ, മാലിദ്വീപ്, പലസ്തീന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളുടെ പരമോന്നത ബഹുമതികള്‍ നിലവിലെ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published.